ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ; പ്രതികരണവുമായി ​ഗവർണർ

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബില്ലിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭയിൽ ഏത് വിഷയവും ചർച്ച ചെയ്യുന്നതിന് അവകാശമുണ്ടെന്നും ഗവർണർ വ്യക്തമാക്കി

ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കത്തിൽ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെങ്കിൽ ബിൽ പരിഗണിക്കുമെന്നാണ് നിലപാട്. ബില്ലിൽ എന്താണുള്ളതെന്ന് അറിയില്ല ,തന്റെ മുന്നിലെത്തുമ്പോഴല്ലേ അഭിപ്രായം പറയേണ്ടത് എന്നും ഗവർണർ ചോദിക്കുകയുണ്ടായി. ബിൽ കൊണ്ടുവരുന്നതിൽ കേന്ദ്രത്തോട് അഭിപ്രായം തേടേണ്ടതുണ്ട്.അതേ സമയം എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബില്ലെങ്കിൽ പരിഗണിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

അതുപോലെ തന്നെ വിദ്യാഭ്യാസ കാര്യത്തിൽ സംസ്ഥാനത്തിന് മാത്രമായി തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും അത് കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. പുതിയ കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസറായുള്ള മല്ലികാ സാരബായിയുടെ നിയമനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ പറഞ്ഞു. കലാരംഗത്ത് പാരമ്പര്യമുള്ളയാളാണ് മല്ലികാ സാരാബായി. സ്വതന്ത്രമായി പ്രവർത്തിക്കാൻ അവരെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. അതേ സമയം ഗവർണറുടെ തുടർച്ചയായ യാത്രകൾക്കെതിരായുളള വിമർശനങ്ങൾക്കും ആരിഫ് മുഹമ്മദ് ഖാൻ മറുപടി പറഞ്ഞു. ആളുകൾ ക്ഷണിക്കുന്ന സ്ഥലങ്ങളിൽ പോകാറുണ്ടെന്നും ഇനിയും പോകുമെന്നും , ആവശ്യമെങ്കിൽ തന്റെ യാത്രയുടെ മുഴുവൻ വിവരങ്ങളും നൽകുമെന്നും ഗവർണർ പറഞ്ഞു. സ്വന്തം കടമ നിർവഹിക്കുന്നത് നിർത്തണോ എന്ന ചോദിച്ച് ഗവർണർ ജനങ്ങളെ ബോധവത്ക്കരിക്കുന്നത് പൊതുരംഗത്തുള്ളവരുടെ കടമയാണെന്നും കൂട്ടിച്ചേർക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *