ചരിത്രമെഴുതി ഇസ്രോ, ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. വിക്രം എന്നാണ് പുത്തന്‍ റോക്കറ്റിന് പേര് നല്‍കിയിട്ടുള്ളത്.

ഈ ചരിത്ര ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗും എത്തിയിരുന്നു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ ചരിത്രത്തില്‍ ഇതൊരു പുത്തന്‍ അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൈ റൂട്ട് എയ്‌റോ സ്‌പെയ്‌സ് എന്ന സ്റ്റാര്‍ട്ട് അപ് ആണ് പ്രാരംഭ് എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ ദൗത്യവും വിക്രം എസ് റോക്കറ്റും വികസിപ്പിച്ചത്. ഐഎസ്ആര്‍ഓയുടെയും ഇന്‍ സ്‌പെയ്‌സിന്റെയും സഹകരണത്തോടെ ആയിരുന്നു.

മൂന്ന് ഉപഗ്രഹങ്ങളെയും വഹിച്ച് കൊണ്ടാണ് റോക്കറ്റ് വിക്ഷേപിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ സ്‌പെയ്‌സ് ടെക് ഇന്ത്യയുടെയും ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്‌പെയ്‌സ് കിഡ്‌സിന്റെയും ആര്‍മേനിയന്‍ ബസും ക്യൂ സ്‌പേസ് റിസര്‍ച്ച് ലാബിന്റെയും ഉപഗ്രഹങ്ങളാണ് ഈ റോക്കറ്റ് ഭ്രമണ പഥത്തില്‍ എത്തിക്കുന്നത്.

200 ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് രണ്ട് വര്‍ഷമെന്ന റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് റോക്കറ്റ് വികസിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *