ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയാണ് കൊച്ചിയിലെന്ന് ഹൈക്കോടതി

കൊച്ചി: ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തെത്തുടർന്നു വിഷപ്പുക വ്യാപിച്ച വിഷയത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയാണ് കൊച്ചിയിലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

തി പിടുത്തതിന്റെ ഉത്തരവാദികളെ കണ്ടെത്തി കർശന ശിക്ഷ നൽകുമെന്ന് കോടതി. ഏറണാകുളം ജില്ലാകലക്ടറും മലിനികരണ നിയന്ത്രണബോർഡ് ചെയർമാനും കോടതിയിൽ ഹാജരാകാനും കോടതി നിർദ്ദേശം.കൂടുതൽ സമയം വേണമെന്ന ആവശ്യം കോടതി തള്ളി. ഈ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടെന്നും കോടതി വിമർശിച്ചു. തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ കലൂർ, കടവന്ത്ര, പനമ്പിള്ളി നഗർ, വൈറ്റില, മരട് പ്രദേശങ്ങളിൽ ഇന്നു രാവിലെയും കനത്ത പുക പ്രത്യക്ഷപ്പെട്ടു.

കോടതി ഇടപെടൽ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു കത്ത് നൽകിയതിനെ തുടർന്ന് ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കേസ് ഇന്നു പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി കടുത്ത വിമർശനം ഉയർത്തിയത്. ഇന്നലെ തീ കുറഞ്ഞെങ്കിലും മാലിന്യക്കൂമ്പാരത്തിന്റെ അടിയിൽനിന്നു വൻതോതിൽ പുക ഉയരുകയാണ്. ആലപ്പുഴ ജില്ലയിലെ അരൂരിൽ വരെ ഇന്നലെ പുകയെത്തി.

Leave a Reply

Your email address will not be published. Required fields are marked *