ഗൂഗിള്‍ ക്രോം ഇതുവരെ അപ്‌ഡേറ്റ് ചെയ്തില്ലേ..? കേന്ദ്രത്തീന്ന് നിര്‍ദ്ദേശം വന്നിട്ടുണ്ട് വേഗം ചെയ്‌തോ..!

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ഒരു പുതിയ നിര്‍ദ്ദേശം പുറപ്പെടിവിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. ക്രോമിന്റെ വിവിധ പതിപ്പുകളില്‍ നിരവധി പിഴവുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ബ്രൗസര്‍ എത്രയും വേഗം അപ്‌ഡേറ്റുചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സിയുടെ നിര്‍ദ്ദേശം ലഭിക്കുന്നത്. ഫിഷിങ്, ഡേറ്റാ ചോര്‍ച്ച, മാല്‍വെയര്‍ ബാധ എന്നീ വെല്ലുവിളികളുടെ അടിസ്ഥാനത്തിലാണ് ക്രോം അപ്‌ഡേറ്റ് ചെയ്യേണ്ടതിന്റെ അനിവാര്യത. ഗൂഗിളിന്റെ ക്രോം ബ്രൗസറിനായി പ്രതിവാര സുരക്ഷാ അപ്ഡേറ്റുകള്‍ പുറത്തിറക്കുമെന്ന് കമ്പനി കഴിഞ്ഞ ദിവസം ഒരു ബ്ലോഗിലൂടെ അറിയിച്ചിരുന്നു. രണ്ടാഴ്ച കൂടുമ്പോഴായിരുന്നു സുരക്ഷാ അപ്‌ഡേറ്റുകള്‍ ഉണ്ടാവാറുള്ളത്. ഇത് ക്രോമില്‍ത്തന്നെ സ്വയം അപ്‌ഡേറ്റാകും. അങ്ങനെ ആവുന്നില്ലെങ്കില്‍ സെറ്റിങ്‌സില്‍ മാറ്റം വരുത്താം അതിനായി:
ആദ്യം ക്രോം തുറക്ക, ബ്രൗസറിന്റെ മുകള്‍ ഭാഗത്ത് വലതു വശത്തായി മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യ, അതില്‍ ക്രമീകരണങ്ങള്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക, ശേഷം പേജിന്റെ ഇടതുവശത്തായുള്ള എബൗട് ക്ലിക് ചെയ്യുക, അടുത്ത പേജിലായി നിങ്ങളുടെ ബ്രൗസര്‍ കാലികമാണോ എന്നറിയാനാകും. അല്ലെങ്കില്‍, ക്രോം അപ്‌ഡേറ്റ് ചെയ്യാനൊരു ഓപ്ഷന്‍ കാണും.

Leave a Reply

Your email address will not be published. Required fields are marked *