ഗൂഗിളിന്റെ പിഴവുകൾ കണ്ടെത്തിയ മലയാളിക്ക് 1കോടി രൂപ സമ്മാനം

ഗൂ​ഗിളിൻ്റെ സുരക്ഷ വീഴ്ച കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ച മലയാളിക്ക് ഒരു കോടി രൂപ സമ്മാനം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ കെ.എൽ.ശ്രീറാമിനാണ് ഈ അപ്രതീക്ഷിത നേട്ടം ലഭിച്ചത്. 1,35,979 യുഎസ് ഡോളർ ഏകദേശം 1.11 കോടി ഇന്ത്യൻ രൂപയാണ് സമ്മാന തുക. ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വൾനറബിലിറ്റി റിവാർഡ് പ്രോഗാം 2022 ൽ 2,3,4 സ്ഥാനങ്ങളാണു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശ്രീറാം നേടിയത്.

സ്ക്വാഡ്രൻ ലാബ്സ് എന്ന സ്റ്റാർട്ടപ് നടത്തുന്ന ഈ യുവാവ് ഇതിന് മുന്നേയും ​ഗൂ​ഗിള്ൻ്റെ സേവനങ്ങളിലെ പിഴവ് കണ്ടെത്തി ശ്രദ്ദ നേടിയിട്ടുണ്ട്. ഇത്തരത്തിൽ കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകൾ കമ്പനിയെ അറിയിക്കുകയും അവർ തിരുത്തു വരുത്തുകയും ചെയ്യാറാണു പതിവ്. കണ്ടെത്തിയ വീഴ്ചകൾ റിപ്പോർട്ടാക്കി നൽകുന്നതായിരുന്നു ഗൂഗിൾ വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാം ശ്രീറാമും സുഹൃത്ത് ചെന്നൈ സ്വദേശി ശിവനേഷ് അശോകും ചേർന്നു 4 റിപ്പോർട്ടുകളാണു മത്സരത്തിന് അയച്ചത്. അതിൽ മൂന്നെണ്ണത്തിനും സമ്മാനം ലഭിച്ചു. സൈബർ കടന്നുകയറ്റങ്ങളിൽ നിന്നു സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണു കാനഡയിൽ റജിസ്റ്റർ ചെയ്ത സ്ക്വാഡ്രൻ ലാബ്സ് ചെയ്യുന്നത്. കെ.കൃഷ്ണമൂർത്തിയുടെയും കെ.ലിജിയുടെയും മകനാണു ശ്രീറാം.

Leave a Reply

Your email address will not be published. Required fields are marked *