ഗുജറാത്തിൽ വേരുറപ്പിച്ച് എഎപി; ലീഡ് 9 സീറ്റുകളിൽ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി സൃഷ്ടിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ലെങ്കിലും ഒൻപത് സീറ്റിൽ മുന്നിലെത്തി ആംആദ്മി പാർട്ടി. പ്രതിപക്ഷ ഇടം സ്വന്തമാക്കുക എന്ന അപ്രഖ്യാപിതലക്ഷ്യത്തിലേക്കുള്ള മികച്ച ചുവടായി എഎപി നേതൃത്വം ഗുജറാത്ത് തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നു.

പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയയും മുഖ്യമന്ത്രി സ്ഥാനാർഥി ഇഷുദൻ ഗഡ്‍വിയും ലീഡ് ചെയ്യുകയാണ്. അതേസമയം ബിജെപി ഭരണത്തുടർച്ച ഉറപ്പാക്കി ചരിത്ര നേട്ടത്തിലേക്ക് മുന്നേറുകയാണ്. 145ലേറെ സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസിന്റെ സീറ്റ് ഇരുപതിൽ താഴെയാണ്.

Leave a Reply

Your email address will not be published. Required fields are marked *