ഗതാഗത നിയമ ലംഘനത്തെ തുടര്‍ന്ന് തമിഴ് നടന്‍ വിജയ്ക്ക് പിഴ

ഗതാഗത നിയമലാഘനത്തെ തുടര്‍ന്ന് തമിഴ് നടന്‍ വിജയ്ക്ക് പിഴ. 500 രൂപയാണ് പിഴയായി ഇളയദളപതിക്ക് ലഭിച്ചിരിക്കുന്നത്. മക്കള്‍ ഇയക്കം ഭാരവാഹികളുമായി കുടിക്കാഴ്ച നടത്തി മടങ്ങവെ ആരാധകരുടെ തിരക്ക് ഒഴിവാക്കാനണ് രണ്ടിലധികം സ്ഥലങ്ങളില്‍ വിജയ് സിഗ്‌നല്‍ പാലിക്കാത്തതിരുന്നത്. ഇതിനെ തുടര്‍ന്നാണ് പിഴ ലഭിച്ചത്. രാഷ്ട്രീയ അഭ്യൂഹങ്ങള്‍ വരുന്നിടെയാണ് വിജയ് ആരാധകരുമായി കൂടിക്കാഴ്ച നടത്തിയത്. പനൈയൂരിലെ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. തുടര്‍ന്ന് സ്വന്തം ആഡംബര കാറില്‍ വീട്ടിലേക്ക് മടങ്ങിയ വിജയെ പിന്‍തുടര്‍ന്ന് പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ ആരാധകര്‍ എത്തിയിരുന്നു. ആരാധകരെ ഒഴിവാക്കാന്‍ രണ്ട് സ്ഥലങ്ങളില്‍ വിജയും ഡ്രൈവറും റെഡ് സിഗ്നല്‍ ലംഘിച്ചിരുന്നു.

സിഗ്നലുകളില്‍ വിജയുടെ കാര്‍ നിര്‍ത്താതെ പോകുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വയറലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനു പിഴയുമായി ഗതാഗത വകുപ്പ് എത്തിയത്. വിജയിയുടെ രാഷ്ട്രീയ പ്രവേശം അടുത്ത വര്‍ഷം ഉണ്ടാകുമെന്നും, 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയായി തന്നെ രംഗത്തെത്തുമെന്ന സൂചനകള്‍ ശക്തമാകുന്ന വേളയിലാണ് ഈ സംഭവം. 2026 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിജയുടെ ആരാധക കൂട്ടായ്മയിപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *