കോവിഡിനു ശേഷം കാരവാനുകളിൽ ലോകം ചുറ്റുന്ന വിദേശ സഞ്ചാരികൾ തേക്കടിയിൽ

തേക്കടി: കോവിഡിനു ശേഷം കാരവാനുകളിൽ ലോകം ചുറ്റുന്ന വിദേശ സഞ്ചാരികൾ തേക്കടിയിൽ എത്തി. 18 കാരവാനുകളിലായി 33 അംഗ സംഘമാണ് എത്തിയത്. 135 ദിവസത്തെ യാത്രയ്ക്കിടെ 7 രാജ്യങ്ങളിൽ ഇവർ സന്ദർശനം പൂർത്തിയാക്കി. ലോക സഞ്ചാരത്തിനായി ഓരോരുത്തരും മുപ്പത്തിമൂവായിരം യൂറോയാണ് ചെലവഴിക്കുന്നത്.

ജർമനി, സ്വിസർലന്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. ഇവർക്കൊപ്പം ഡൽഹിയിൽ നിന്നുള്ള മൂന്ന് ഗൈഡുമാരും സഹായത്തിനുണ്ട്. ജർമനിയിൽ നിന്നുള്ള സംഘം സ്വിസർലണ്ടിലെത്തി അവിടെ നിന്നും ഒരുമിച്ചാണ് ലോക യാത്ര ആരംഭിച്ചത്. 135 ദിവസത്തെ യാത്രക്കിടെ ഏഴ് രാജ്യങ്ങളിൽ ഇവർ സന്ദർശനം പൂർത്തിയാക്കി. ഒരു വർഷം കൊണ്ട് 18 രാജ്യങ്ങൾ സന്ദർശിക്കാനാണ് തീരുമാനം.

ഓസ്‌ട്രേലിയയിലാണ് യാത്ര അവസാനിക്കുന്നത് . ലോക സഞ്ചാരത്തിനിടെ മൂന്ന് മാസത്തോളം സംഘം ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. കേരളത്തിന്റെ മനോഹാരിതയും പ്രകൃതിയും മനസിലാക്കിയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും സന്ദർശിച്ച് സംഘം തേക്കടിയിൽ എത്തിയത്
പത്ത് ടൺ ഭാരമുള്ള 18 കാരവൻ വാഹനങ്ങളാണ് യാത്രക്കായ് ഉപയോഗിക്കുന്നത്. ഇവ ഒന്നിച്ച് പാർക്ക് ചെയ്യാൻ സൗകര്യം ലഭിക്കാത്തതിനാൽ രണ്ട് സ്ഥലങ്ങളിലായിട്ടാണ് പാർക്ക് ചെയ്തിരിക്കുന്നത്. വൈൽഡ് അവന്യൂ റിസോർട്ടാണ് തേക്കടിയിൽ എത്തിയ
സഞ്ചാരികൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയത്.

വാഹനം പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിൽ ബാറ്ററി ചാർജിംങ്ങ്, വെള്ളം എന്നിവ നിറച്ചാണ് യാത്ര. വിദേശ വിനോദ സഞ്ചാരികൾ തേക്കടിയിലെ ശന്തർശനത്തിന് ശേഷം തമിഴ് നാട് വഴി യാത്ര തുടരും.

Leave a Reply

Your email address will not be published. Required fields are marked *