കോഴിക്കോട് -കണ്ണൂർ വിമാനത്താവളങ്ങളിൽ വൻ സ്വർണവേട്ട

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു 15 ലക്ഷത്തിന്റെ സ്വർണവുമായി ഒരാളെ കസ്റ്റംസ് പിടികൂടി. ബാഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കണ്ണൂർ വിമാനത്താവളത്തിൽ ഷാർജയിൽ നിന്ന് വന്ന വിമാനത്തിനടിയിൽ നിന്ന് 1374 ​ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ് പ്രസ് വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശി സയ്യിദിൽ നിന്നാണ് 301 ഗ്രാം സ്വർണം പിടികൂടിയത്. കസ്റ്റംസ് ചെക്കിംഗ് ഇൻ പരിശോധനയിൽ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ട്രോളി ബാഗിനുള്ളിൽ കമ്പി മാതൃകയിലാക്കിയാണ് കടത്താൻ ശ്രമിച്ചത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്ത്, സൂപ്രണ്ടു അസീബ് ചെന്നാട്ട്, ഇൻസ്പെക്ടർമാരായ സൂരജ് ഗുപ്ത, പങ്കജ് , അശ്വിന , ഹവിൽദാർ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടിച്ചത്.

കോഴിക്കോട് വിമാനത്താവളത്തിൽ വിമാനത്തിലെ സീറ്റിനടയിൽ നിന്നാണ് സ്വർണം പിടിച്ചെടുത്ത്.

ഷാർജയിൽ നിന്ന് കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ തിങ്കഴാഴ്ച രാത്രി
എത്തിച്ചേർന്ന എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പർ AI 998 ഇൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 1374 ഗ്രാം തൂക്കം വരുന്നതും സ്വർണ മിശ്രിതം അടങ്ങിയതെന്നു സംശയിക്കുന്നതുമായ ഒരു പാക്കറ്റ് സീറ്റിനടിയിൽ ഒളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തി. സ്വർണം വേർതിരിച്ചു എടുക്കുന്ന പ്രവർത്തികളും
തുടരന്വേഷണവും നടന്നു വരുന്നു .

Leave a Reply

Your email address will not be published. Required fields are marked *