കോഴഞ്ചേരി- ചെങ്ങന്നൂർ- പമ്പയ്ക്കുള്ള അതിവേഗ റയിൽ പാതയുടെ ലൊക്കേഷൻ സർവെയ്ക്ക് അനുമതി

പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വഴി ചെങ്ങന്നൂരിൽ നിന്ന് പമ്പയ്ക്കുള്ള അതിവേഗ റയിൽ പാതയുടെ ലൊക്കേഷൻ സർ വെയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി

കൊടിക്കുന്നിൽ സുരേഷ് എംപിയ്ക്ക് ലോക് സഭയിൽ കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

75 കി.മീ ദൈർഘ്യമാണ് ചെങ്ങന്നൂരിൽ നിന്ന് കോഴഞ്ചേരി, റാന്നി വഴി പമ്പയിൽ എത്തുന്ന അതിവേഗ റെയിൽപാത വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ അനുമതിയ്ക്കുള്ള അന്തിമ നടപടികൾ അടുത്ത ഗതാഗത സർവ്വെയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ട് പരിഗണിച്ചായിരിക്കും പരിഗണിക്കുക എന്നും കേന്ദ്ര റെയിൽവെ മന്ത്രി വ്യക്തമാക്കിയതായി കൊടിക്കുന്നിൽ സുരേഷ് MP പറഞ്ഞു

ശബരിമല തീർഥാടകരുടെ സുഗമമായ സഞ്ചാരം പദ്ധതി യാഥാർഥ്യമാകുന്നതോടെ നടപ്പാകുമെന്നും പദ്ധതി പ്രദേശത്തെ വിവിധ ടൗണുകൾക്ക് വികസനമുണ്ടാകുമെന്നും MP പറഞ്ഞു.

കേരളത്തിന് പുറത്ത് നിന്നുള്ള ശബരിമല തീർത്ഥാടകരുടെ വർഷങ്ങളായുള്ള ആവശ്യമാണ് ചെങ്ങന്നൂർ – പമ്പ റെയിൽ പാത

Leave a Reply

Your email address will not be published. Required fields are marked *