കൊച്ചിയിലെ മോഡലിന്റെ കൂട്ടബലാത്സംഗം, ഇവരെ ബാറിലെത്തിച്ച ഡോളിക്ക് ഉന്നതബന്ധങ്ങള്‍

കഴിഞ്ഞ ദിവസം കൊച്ചിയില്‍ മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശി ഡോളി എന്ന ഡിംപിള്‍ ലാമ്പക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നാണ് സൂചന. ഇവര്‍ ഏറെ നാളായി എറണാകുളത്ത് തന്നെയാണ് താമസിക്കുന്നത്. ഉന്നതര്‍ക്ക് പെണ്‍കുട്ടികളെ ഇവര്‍ എത്തിച്ച് നല്‍കുന്നതായും വിവരമുണ്ട്. ഇത്തരത്തില്‍ ഈ പെണ്‍കുട്ടിയെയും വലയില്‍ വീഴ്ത്തിയെന്നാണ് സൂചന

ഇവരുടെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്ന് വമ്പന്‍മാരുടെ സൗഹൃദപട്ടികയാണ് ലഭിച്ചത്. സംഭവം ഏറെ വിവാദമാകുകയും മറ്റ് പ്രതികളുടെ അടക്കം ചിത്രങ്ങള്‍ പുറത്ത് വരികയും ചെയ്തിട്ടും ഇവരുടെ ഒറ്റ ചിത്രം പോലും പുറത്ത് വന്നിട്ടില്ല. ഇതിന് ഉന്നതതലത്തില്‍ വന്‍ഇടപെടലുകള്‍ നടക്കുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. അത് കൊണ്ട് തന്നെ സംഭവത്തിന് പിന്നില്‍ വന്‍ മാഫിയ ഉണ്ടെന്ന് തന്നെയാണ് കരുതുന്നത്.

തനിക്ക്് തന്നെ ബിയറില്‍ എന്തോ പൊടി കലര്‍ത്തിയിരുന്നതായി സംശയമുണ്ടെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഇവര്‍ ബാറിലേക്ക് പോയി. കാറില്‍ കയറിയതോടെ മൂന്ന് യുവാക്കളും ഒപ്പം കയറുകയും ഏകദേശം ഒരു മണിക്കൂറോളം നഗരത്തില്‍ സഞ്ചരിക്കുകയും ചെയ്തു. ഇതിനിടെ മൂന്ന് പേരും തന്നെ മാറി മാറി ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി പറയുന്നു. തനിക്ക് കരയാനോ കുതറി മാറാനോ കഴിയാത്ത സാഹചര്യമായിരുന്നു.

പീഡനത്തിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. അവിടെ വച്ചും പ്രതികരിക്കാന്‍ താന്‍ ഭയന്നു. പിന്നീട് ബാറില്‍ തിരിച്ചെത്തി ഡോളിയെയും കൂട്ടി. പിന്നെ കാക്കനാട് ഉപേക്ഷിച്ചു. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും പെണ്‍കുട്ടി വ്യക്തമാക്കി.

ഒരു ഹ്രസ്വചിത്രവുമായി ബന്ധപ്പെട്ടാണ് താന്‍ ഡോളിയെ പരിചയപ്പെട്ടതെന്നും പത്തൊന്‍പതുകാരിയായ പെണ്‍കുട്ടി പറഞ്ഞു. കാസര്‍കോട്ടുകാരിയായ പെണ്‍കുട്ടി പരസ്യചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് എറണാകുളത്ത് എത്തിയത്.

ഡോളി ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും പെണ്‍കുട്ടി പങ്കുവച്ചു. ചതിയിലൂടെ യുവാക്കള്‍ക്ക് ഡോളി തന്നെ എറിഞ്ഞു കൊടുക്കുകയായിരുന്നു. മയക്കുമരുന്നു മാഫിയയുടെ സാന്നിധ്യവും ഇതില്‍ ഉണ്ടെന്നാണ് കരുതുന്നത്. എറണാകുളത്തെ സെക്‌സ് മാഫിയയുമായും ഡോളിക്ക് ബന്ധമുണ്ടെന്നാണ് വിവരം.

ഡോളി എന്ന ഡിംപിള്‍ ലാംബ, കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, സുദീപ്, നിതിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഡോളിയുടെ സുഹൃത്തുക്കളാണ്. എറണാകുളത്തെ വിവാദമായ ഹാര്‍ബര്‍ വ്യൂഹോട്ടലിലെ ഫ്‌ളൈഹൈ പബ്ബിലെ പാര്‍ട്ടിക്കിടെയാണ് സംഭവമുണ്ടായത്. ഈ പബ്ബ് കഴിഞ്ഞ ജൂണില്‍ പൊലീസും എക്‌സൈസും പൂട്ടിച്ചിരുന്നു. പബ്ബില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. റെയ്ഡില്‍ കഞ്ചാവ് കണ്ടെത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അനുവദിച്ചിട്ടുള്ള സമയം കഴിഞ്ഞും ബാര്‍ പ്രവര്‍ത്തിക്കാറുമുണ്ട്.

ഇതൊക്കെ പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ എക്‌സൈസിനോട്് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടല്‍ പൂട്ടിയത്. എന്നാല്‍ ഉന്നത ഇടപെടലിലൂടെ വീണ്ടും തുറന്നു. മാര്‍ച്ച് 11നാണ് ഹാര്‍ബര്‍ വ്യൂ ഹോട്ടലില്‍ ഫ്‌ളൈ ഹൈ പബ്ബ് പ്രവര്‍ത്തനം തുടങ്ങിയത്. കേരളത്തിലെ ആദ്യ പബ് എന്ന തലക്കെട്ടോടെ ഹാര്‍ബര്‍ വ്യൂവിലെ നൈറ്റ് പാര്‍ട്ടി ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇതോടെ ഇവിടേക്ക് യുവതി യുവാക്കള്‍ വന്‍തോതില്‍ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *