കേരള സർവകലാശാലയിൽ കൊലക്കേസിലെ ജീവപര്യന്തം തടവുകാരനും ഗവേഷകൻ

കണ്ണൂർ: കേരള സർവകലാശാലയിൽ കൊലക്കേസിലെ ജീവപര്യന്തം തടവുകാരനും ഗവേഷകൻ. മുൻ SFI പ്രവർത്തകന് ജയിലിൽ നിന്നും പരോൾ കിട്ടാൻ സിപിഎം സിൻഡിക്കേറ്റിന്റെ പുതിയ തന്ത്രം. യുടോക്ക് എക്‌സ്‌ക്‌ളുസിവ്

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ എസ്എഫ്‌ഐ പ്രവർത്തകൻ കെ. ധനീഷിനാണ് PhD യ്ക്ക് ഗവേഷക രജിസ്‌ട്രേഷൻ നൽകാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചിരിക്കുന്നത്.പ്രവേശനം സംബന്ധിച്ച മേൽനടപടികൾ കൈക്കൊള്ളാൻ കേരള സിണ്ടിക്കേറ്റ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.ഗവേഷണ രജിസ്‌ട്രേഷന്റെ രേഖകൾ കോടതിയിലും സർക്കാരിലും ഹാജരാക്കിയാൽ ഗവേഷണകാലമായ അഞ്ച് വർഷവും പരോളിൽ പുറത്ത് നിൽക്കാനാവും.ഇതേ രീതിയിൽ,കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയവേ കോവിഡ് കാലത്ത് കോടതി ഉത്തരവിലൂടെ പരോളിൽ ഇറങ്ങി കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം നേടിയാണ് രണ്ടു വർഷത്തെ എൽ.എൽ.എം പഠനം ധനീഷ് പൂർത്തിയാക്കിയത്.തുടർന്ന് യൂജിസി നെറ്റ് പരീക്ഷ പരിശീലനത്തിനും പ്രത്യേക പരോൾ അനുവദിച്ചിരുന്നുവെങ്കിലും നെറ്റ് പരീക്ഷ വിജയിച്ചില്ല.തുടർന്ന് ഈ വർഷത്തെ ‘കേരള’യുടെ ഗവേഷണ പ്രവേശനത്തിന് ധനീഷ് അപേക്ഷകനായിരുന്നു. ഗവേഷണത്തിനുള്ള അപേക്ഷയും അനുബന്ധ രേഖകളും ഓൺലൈനായി അയക്കണമെന്ന ചട്ടം ലംഘിച്ചതുകൊണ്ട് ധനേഷിന്റെ രജിസ്‌ട്രേഷൻ സർവ്വകലാശാല തടഞ്ഞു വച്ചിരുന്നു. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ജയിലിൽ സൗകര്യം ലഭിക്കാത്തതുകൊണ്ട് ഓൺ ലൈനായി അപേക്ഷിക്കാനായില്ല എന്ന് സർവകലാശാലയെ അറിയിച്ചിരുന്നു.

ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഒരാൾക്ക് പൂർണ്ണസമയ ഗവേഷകനാകാനാവില്ലെന്ന് സർവ്വകലാശാല ഉദ്യോഗസ്ഥർ കർശന നിലപാട് കൈകൊണ്ടുവെങ്കിലും അത് മറികടന്ന് സിൻ ഡിക്കേറ്റ് ഗവേഷണ പ്രവേശനത്തിന് അനുമതി നൽകുകയായിരുന്നു. ഗവേഷണത്തിന് പ്രവേശനം ലഭിക്കുന്നതോടെ യൂണിവേഴ്‌സിറ്റിയുടെ പ്രതിമാസ ഫെല്ലോഷിപ്പിനും ധനീഷ് അർഹനാവും. കണ്ണൂരിന് പകരം കേരളയിൽ ഗവേഷണ പഠനം തുടരാനായിരുന്നു പാർട്ടി നിർദ്ദേശിച്ചതെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *