കുപ്രസിദ്ധ മോഷ്ടാവ് പേരാമ്പ്ര ബഷീർ കൽപകഞ്ചേരി പോലീസിന്റെ പിടിയിൽ

മലപ്പുറം: മിഠായി ബഷീർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പേരാമ്പ്ര ബഷീർ കൽപകഞ്ചേരി പോലീസിന്റെ പിടിയിൽ. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

പരപ്പനങ്ങാടി ബൈക്ക് മോഷണത്തിലും കൽപ്പകഞ്ചേരി, കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട കുട്ടികളുടെ മാല പിടിച്ചുപറി തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് പേരാമ്പ്ര ബഷീർ എന്ന മിട്ടായി ബഷീറിനെ കൽപ്പകഞ്ചേരി പോലീസ് പിടികൂടി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ പ്രതി കൃത്യം ചെയ്തതായി സമ്മതിക്കുകയും കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു സ്‌നാച്ചിങ് നടത്തിയതായി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതി കളവുകൾ നടത്തി ജില്ലയിൽ നിന്ന് മാറി എറണാകുളം ജില്ലയിൽ പെരുമ്പാവൂരിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കൊപ്പം ഹോട്ടൽ തൊഴിലാളിയായി ജോലിചെയ്തു വരികയായിരുന്നു. ബഹുമാനപ്പെട്ട മലപ്പുറം ജില്ല പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ്‌ന്റെ നിർദ്ദേശപ്രകാരം, താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കടന്റെ നേതൃത്വത്തിൽ കല്പകഞ്ചേരി എസ് ഐ ജലീൽ കറുത്തേടത്തും താനൂർ ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് കളവു മുതലുകൾ വിൽക്കുന്നതിന് സഹായം ചെയ്തുകൊടുത്ത കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി ഷംസുദ്ദീൻ എന്ന ആളെ പിടികൂടുകയും തുടർന്ന് ബഷീറിന്റെ പെരുമ്പാവൂരിൽ ഉള്ള ഒളിത്താവളം മനസ്സിലാക്കി ബഷീറിനെ പിടികൂടുകയുമായിരുന്നു ചെയ്തത്. കുട്ടികൾക്ക് മിട്ടായി കാണിച്ച് അരികിലേക്ക് വരുത്തി സ്‌നാച്ചിങ് നടത്തുന്നതാണ് ബഷീറിന്റെ മോഷണ രീതി. കോഴിക്കോട്,മലപ്പുറം, വയനാട്, ജില്ലകളിലും,മറ്റും ഇരു പ്രതികൾക്കും സമാന വാഹന മോഷണവും, മാല പിടിച്ചു പറി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതും ബഷീർ നാലു മാസം മുൻപ് ജയിലിൽ നിന്ന് ഇറങ്ങിയിട്ടുള്ളതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *