കിസാൻ സഭ അഖിലേന്ത്യാ പ്രസിഡന്റായി അശോക് ധവ്ളെയും, ജനറൽ സെക്രട്ടറിയായി ഡോ. വിജു കൃഷ്ണനേയും തെരഞ്ഞെടുത്തു

തൃശൂര്‍: കിസാൻ സഭ അഖിലേന്ത്യാ പ്രസിഡന്റായി അശോക് ധവ്ളെയും, ജനറൽ സെക്രട്ടറിയായി ഡോ. വിജു കൃഷ്ണനേയും തെരഞ്ഞെടുത്തു. തൃശൂരിൽ ചേർന്ന കിസാൻ സഭ അഖിലേന്ത്യാ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി കൃഷ്ണപ്രസാദാണ് ഫിനാൻസ് സെക്രട്ടറി.

കേരളത്തിൽനിന്ന് സെൻട്രൽ കൗൺസിലിലേക്ക് ഒമ്പതുപേരെ തെരഞ്ഞെടുത്തു. ഇ പി ജയരാജൻ, എം വിജയകുമാർ, കെ എൻ ബാലഗോപാൽ, കെ കെ രാഗേഷ്, വത്സൻ പാനോളി, എൻ പ്രകാശൻ, ഗോപി കോട്ടമുറിക്കൽ, ഓമല്ലൂർ ശങ്കരൻ, എം സ്വരാജ് എന്നിവരെയാണ് സെൻട്രൻ കൗൺസിലിലേക്ക് തെരഞ്ഞെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *