കിംങ് ഖാന് ഷൂട്ടിങ്ങിനിടെ പരിക്ക്; തുടര്‍ന്ന് സര്‍ജറി

ബോളിവുഡിനെ അടക്കിവാഴുന്ന താരമാണ് ഷാരൂഖ് ഖാന്‍. കിംങ് ഖാന്റെ ആരാധകര്‍ ബോളിവുഡില്‍ മാത്രമല്ല കേരളത്തിലും നിരവധിയാണ്. അദ്ദേഹത്തിന് സിനിമാ ചിത്രീകരണ വേളയില്‍ പരിക്കു പറ്റിയെന്ന വിവരമാണിപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഒരു സിനിമയുമായി ബന്ധപ്പെട്ട് യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് ഷാരൂഖ് ഖാന് പരിക്കേറ്റത്. മൂക്കിന് പരിക്കേറ്റ അദ്ദേഹത്തെ ഒരു മൈനര്‍ സര്‍ജറിക്ക് വിധേയനാക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ കിംങ് ഖാന്‍ പൂര്‍ണ്ണ ആരോദ്യവാനായി മുംബൈയിലെ വീട്ടില്‍ വിശ്രമത്തിലാണ്. ഷാരൂഖ് ആരാധകര്‍ ഏറെ സന്തോഷത്തിലായ ദിവസങ്ങളായിരുന്നു അടുത്തിടെ കടന്നു പോയത്.

നാലര വര്‍ഷത്തെ ഇടവേളക്കുശേഷം കിംങ് ഖാന്‍ ഗംഭീര തിരിച്ചുവരവു നടത്തിയ ചിത്രമാണ് പത്താന്‍. തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ ലഭിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 1000 കോടിയിലേറെ് നേടി. ഇത് പത്താന്റെ മാത്രം വിജയമല്ല മറിച്ച് ബോളിവുഡിന്റെ തന്നെ വിജയമായാണ് മാറിയത്. കാരണം കോവിഡ് കാലത്ത് തകര്‍ച്ച നേരിട്ട ബോളിവുഡ് വ്യവസായത്തിന് പിന്നീടൊരു തിരിച്ചുവരവു നല്‍കിയത് പത്താനാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനാണ് ഷാരൂഖ് ഖാന്റെ അടുത്ത ചിത്രം. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക. ചിത്രത്തില്‍ കിംങ് ഖാന്‍ ഇരട്ട വേഷത്തിലാണെത്തുന്നത്. അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെ കഥാപാത്രം.

Leave a Reply

Your email address will not be published. Required fields are marked *