കാർ മാറ്റുന്നത് സ്ഥിരമായി കേടുവരുന്നതിനാലെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ

കണ്ണൂർ: കാർ മാറ്റുന്നത് സ്ഥിരമായി കേടുവരുന്നതിനാലെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ. 35 ലക്ഷത്തിന്റെ കാറിനല്ല, പരമാവധി 35 ലക്ഷം വിലയുളള വാഹനത്തിനാണ് അനുമതി. കാർ കടന്ന് ബുളളറ്റ് വരുമോയെന്ന് ഭയന്ന് ജീവിക്കേണ്ട അവസ്ഥയില്ലെന്നും ജയരാജൻ ഫെയ്ബുക്കിൽ കുറിച്ചു.

മാധ്യമങ്ങൾ സിപിഎം നു എതിരെയാണെന്നും ഇപ്പോൾ മാധ്യമകുന്തമുന ഒരിക്കൽക്കൂടി എനിക്കു നേരെ തിരിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. സർക്കാർ ചിലവിൽ ‘ബുള്ളറ്റ് പ്രൂഫ് ആഡംബര കാർ’ വാങ്ങുന്നു എന്നാണ് ആരോപണം. കഴിയാവുന്നത്ര ഭാവനകളുപയോഗിച്ച് വാർത്ത പൊലിപ്പിക്കുന്നവരോട് നിങ്ങൾ മറുപടി അർഹിക്കുന്നില്ല എന്നേ പറയാനുള്ളൂ.

വിശദവിവരങ്ങളടങ്ങിയ പോസ്റ്റിൽ വലതുപക്ഷ- വർഗീയമാദ്ധ്യമങ്ങൾ ഈ ചെയ്തുകൊണ്ടിരിക്കുന്ന ഭാവനാവിലാസങ്ങൾ മലയാളിയുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളാണ്. നിങ്ങൾക്കുള്ളതിലും സുപ്രധാനമായ ജാഗ്രത കേരളത്തിന്റെ സാമ്പത്തികനിലയെക്കുറിച്ചും ഇന്നത്തെ ആവശ്യങ്ങളെക്കുറിച്ചും ഇടതുപക്ഷത്തിനുണ്ടെന്നും അതിനാലാണ് ഇത്തരം ഏതു കള്ളപ്രചരണത്തെയും മറികടന്ന് ഇടതുപക്ഷം കേരളം ഭരിക്കുന്നതെന്നും ജയരാജൻ കൂട്ടിചോർത്തു.

Leave a Reply

Your email address will not be published. Required fields are marked *