കാലി സിറിഞ്ച് കൊണ്ട് കൊല്ലാനാകുമോ..?

ആശുപത്രിയില്‍ പ്രസവിച്ചുകിടന്ന യുവതിയെ എയര്‍ എംബോളിസത്തിലൂടെ കൊല്ലാന്‍ ശ്രമിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ നമ്മളെ ഞെട്ടിച്ചിരിക്കുന്നത്. ഞരമ്പിലേക്ക് വായു കടക്കുന്ന പ്രക്രിയക്ക് പറയുന്ന പേരാണ് എയര്‍ എംബോളിസം. എന്നാല്‍ എയര്‍ എംബോളിസത്തിലൂടെ ഒരു മനുഷ്യനെ കൊല്ലാന്‍ സാധിക്കുമോ എന്നാണ് ചോദ്യം. ചില കേസുകളില്‍ അതിന് സാധിക്കും എന്നാണ് ഉത്തരം.

എന്താണ് എയര്‍ എംബോളിസം?

ഒറ്റവാക്കില്‍ പറഞ്ഞാല്‍ രക്ത ചംക്രമണ വ്യവസ്ഥയിലേക്ക് വായു കുമിളകള്‍ ഉണ്ടാകുന്ന പ്രക്രിയയാണ് എയര്‍ എംബോളിസം. ഗ്യാസ് എംബോളിസം എന്നും ഇത് അറിയപ്പെടുന്നു. ഇത്തരത്തില്‍ രക്ത ധമനികളിലേക്ക് വായു പ്രവേശിച്ചാല്‍ അത് പലപ്പോഴും മരണകാരണമാകാറുണ്ട്. ഇത്തരത്തില്‍ വായു ഞരമ്പിലേക്ക കടക്കുന്നതോടെ ശ്വാസകോശം അമിതമായി വികാസം പ്രാപിക്കുകയും ഈ അവസ്ഥ ഹൃദയാഘാതം അടക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് മരണക്കാരണമാകും. എന്നാല്‍ വായും കുമിളകള്‍ തലച്ചോറിലേക്കാണ് പ്രവേശിക്കുന്നതെങ്കില്‍ അത് സ്‌ട്രോക്കിനും, പിന്നിട് മരണത്തിനും കാരണമാകാന്‍ സാധ്യതിയുണ്ട്. മാത്രമല്ല എയര്‍ എംബോളിസം കേന്ദ്ര നാഡിവ്യൂഹത്തെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. സര്‍ജറി, കുത്തിവെയ്പ്പ്, അണ്ടര്‍ വാട്ടര്‍ ഡൈവിംഗ് എന്നിവ ചെയ്യുമ്പോഴും എയര്‍ എംബോളിസത്തിന് സാധ്യത്യയുണ്ട്. സാധാരണ കുറഞ്ഞ അളവിലാണ് വായു പ്രവേശിക്കുന്നതെങ്കില്‍, ഉദാഹരണത്തിന് 5 മില്ലിയൊക്കെയാണ് പ്രവേശിക്കുന്നതെങ്കില്‍ അത് ഓട്ടോമാറ്റിക്കായി ഡിസോള്‍വായി പോകാന്‍ സാധ്യതയുണ്ട്. പക്ഷെ വലിയ അളവിലാണ് പ്രവേശിക്കുന്നതെങ്കില്‍ മരണം വരെ സംഭവിക്കാം. 200 മില്ലിയൊക്കെയാണ് പ്രവേശിക്കുന്നതെങ്കില്‍ മരണം വളരെ വേഗത്തില്‍ സംഭവിക്കും. ശ്വാസം മുട്ടല്‍, നെഞ്ച് വേദന, വിറയല്‍ എന്നിവയൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍

തിരുവല്ലയിലെ കേസില്‍ പ്രതി യുവതിയുടെ കൈയില്‍ രണ്ട് തവണ കുത്തി വയ്ക്കാന്‍ ശ്രമിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്. അതായത് പ്രതി ഉദേശിച്ചത് വളരെ വേഗത്തില്‍ തന്നെ ആര്‍ക്കും കണ്ട് പിടിക്കാന്‍ കഴിയാത്ത വിധത്തില്‍ യുവതിയെ കൊന്ന് കളയാനാണ് ശ്രമിച്ചത് എന്ന് നമുക്ക് മനസിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *