കാറിൽ കഞ്ചാവ് കടത്ത്; 1.14 കിലോ കഞ്ചാവുമായി രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കുണ്ടംകുഴി(കാസർകോട്): കാറിൽ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവുമായി ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ രണ്ടുപേരെ ബേഡകം പോലീസ് അറസ്റ്റ്ചെയ്തു.

കുണ്ടംകുഴി കുമ്പാറത്തോട് എ.ജെ. ജിതിൻ (29), ബീംബുങ്കാൽ കെ.വി. മിഥുൻ (25) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജിതിൻ എസ്.എഫ്.ഐ. ബേഡകം മുൻ ഏരിയാ സെക്രട്ടറിയാണ്.

ചൊവ്വാഴ്ച രാവിലെ കുണ്ടംകുഴി നിടുംബയയിൽ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബെംഗളൂരുവിൽനിന്ന് ബസ് മാർഗം സുള്ള്യയിൽ എത്തിച്ചശേഷം കാറിൽ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. എസ്.ഐ. എം. ഗംഗാധരൻ, സി.പി.ഒ. പ്രസാദ്, സൂരജ്, രാകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *