കാറില്‍ നിന്നും കഞ്ചാവ് പിടികൂടി

കുമളി: കാറില്‍ നിന്നും കഞ്ചാവ് പിടികൂടി.തിരുവനന്തപുരം സ്വദേശികളായ ടിറ്റോ സാന്തന, ഹലീല്‍ അബ്ദുള്‍ റസാഖ്, മിഥുല രാജ് എന്നിവരെയാണ് കുമളി എക്‌സൈസ് പിടികൂടിയത്.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ നടത്തി വന്ന പരിശോധനയ്ക്കിടെ പ്രതികളെ പിടികൂടുകയായിരുന്നു. കാറില്‍ നിന്നും നാനൂറ് ഗ്രാം കഞ്ചാവ്, പന്ത്രണ്ടായിരത്തി ഒരു നൂറ് രൂപയുമാണ് പിടികൂടിയത് സ്ത്രീകളെ മുന്‍ സീറ്റില്‍ ഇരുത്തി മയക്കുമരുന്ന് കടത്തുന്ന സംഘത്തില്‍ പ്പെട്ടവരാണോ പ്രതികള്‍ എന്ന് അന്വേഷിച്ച് വരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. ക്രിസ്തുമസ് – പുതുവത്സര കാലം അടുത്ത് വരുന്നതിനാല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റിലും, സമാന്തര പാതകള്‍ കേന്ദ്രീകരിച്ചും പരിശോധന കര്‍ശനമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *