കാണാമറയത്തുനിന്ന് ഭാഗ്യശാലി,7 കോടി 56 ലക്ഷം കൈപ്പറ്റി!

12 കോടിയുടെ വിഷു ബംപര്‍ ലോട്ടറി നറുക്കെടുപ്പിലെ ഭാഗ്യശാലി സമ്മാനത്തുക കൈപ്പറ്റി.കോഴിക്കോട് സ്വദേശിക്കാണ് ഒരുമാസം മുന്‍പ് നറുക്കെടുത്ത വിഷു ബംപര്‍ അടിച്ചത്. വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് ഭാഗ്യവാന്‍ ആവശ്യപ്പെട്ടതിനാല്‍ ലോട്ടറി വകുപ്പ് പേരും മേല്‍വിലാസവും പുറത്തുവിട്ടിട്ടില്ല. 7 കോടി 56 ലക്ഷം രൂപയാണ് ഭാഗ്യവാന്‍ ലോട്ടറി വകുപ്പില്‍നിന്ന് കൈപ്പറ്റിയത്. യാത്രയ്ക്കിടെ മലപ്പുറം ചെമ്മാട് ബസ്റ്റാന്റില്‍നിന്നാണ് കോഴിക്കോട് സ്വദേശി ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പ് കഴിഞ്ഞ് 15 ദിവസത്തിനുശേഷം ബാങ്ക് വഴി ഭാഗ്യശാലി ലോട്ടറി വകുപ്പിനെ ബന്ധപ്പെടുകയായിരുന്നു.വ്യാഴാഴ്ച ലോട്ടറി വകുപ്പ് പണം ഭാഗ്യശാലിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. 12 കോടിയില്‍ ഏജന്‍സിയുടെ കമ്മിഷനും നികുതിയും കിഴിച്ചുളള തുകയാണ് 7 കോടി 56 ലക്ഷം രൂപ. തന്റെ സ്വകാര്യത ഹനിക്കപ്പെടുമെന്ന ആശങ്കയെത്തുടര്‍ന്നാണ് പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോഴിക്കോട് സ്വദേശി ലോട്ടറി വകുപ്പിനോട് ആവശ്യപ്പെട്ടത്. ഇതോടെ ഭാഗ്യവാനെക്കുറിച്ചുള്ള വിവരങ്ങള്‍ ലോട്ടറിവകുപ്പ് രഹസ്യമാക്കി സൂക്ഷിക്കുകയായിരുന്നു. മുന്‍പ് ബംപര്‍ ലോട്ടറിയടിച്ച ഭാഗ്യശാലികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തായിരുന്നു അജ്ഞാതനായിരിക്കാനുള്ള കോഴിക്കോട് സ്വദേശിയുടെ തീരുമാനം. സഹായ അഭ്യര്‍ഥനയുമായി എത്തുന്നവരുടെ ശല്യം സഹിക്കാനാവാതെ 25 കോടിയുടെ തിരുവോണം ബംപറടിച്ച തിരുവനന്തപുരം സ്വദേശി അനൂപിന് സ്വന്തം വീട്ടു നില്‍ക്കേണ്ടി വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *