കള്ളനോട്ട് കേസില്‍ കൃഷി ഓഫിസര്‍ അറസ്റ്റില്‍

ആലപ്പുഴ: കള്ളനോട്ട് കേസില്‍ ആലപ്പുഴ എടത്വ കൃഷി ഓഫിസര്‍ അറസ്റ്റില്‍. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും ഓഫിസില്‍ ക്രമക്കേട് നടത്തിയതായും ആരോപണം.

കള്ളനോട്ട് കേസില്‍ എടത്വ കൃഷി ഓഫിസര്‍ എം.ജിഷമോള്‍ അറസ്റ്റില്‍. ഇവരില്‍ നിന്നു കിട്ടിയ 7 കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പു വെളിപ്പെട്ടതെന്ന് ആലപ്പുഴ സൗത്ത് പൊലീസ വ്യക്്്തമാക്കി. കള്ളനോട്ടുകളുടെ ഉറവിടം ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവരുമായി പരിചയമുള്ള, മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. എന്നാല്‍, ഇയാള്‍ക്ക് ഇവ കള്ളനോട്ടാണെന്ന് അറിയില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇപ്പോള്‍ ആലപ്പുഴ കളരിക്കല്‍ ഭാഗത്തു വാടകയ്ക്കു താമസിക്കുകയാണ് ജിഷമോള്‍. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും മുന്‍പ് ജോലി ചെയ്ത ഓഫിസില്‍ ക്രമക്കേട് നടത്തിയതായും ഇവര്‍ക്കെതിരെ ആരോപണമുണ്ട

Leave a Reply

Your email address will not be published. Required fields are marked *