കലാപകാരികള്‍ 2002ല്‍ പാഠം പഠിച്ചതാണെന്നും ബിജെപി സമാധാനം കൊണ്ടുവന്നുവെന്നും ഗുജറാത്തില്‍ അമിത്ഷാ

അഹമ്മദാബാദ്: കഴിഞ്ഞ 22 വര്‍ഷമായി ഗുജറാത്തില്‍ സമാധാനമുണ്ടെന്നും വംശീയകലാപത്തിന് കാരണക്കാരായവര്‍ പാഠം പഠിച്ചുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അടുത്താഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയില്‍ സംസാരിക്കവെ ആയിരുന്നു അമിത് ഷായുടെ ഈ അവകാശവാദങ്ങള്‍

1995ന് മുമ്പ് ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ നിത്യവും സംസ്ഥാനം കലാപകലുക്ഷിതമായിരുന്നുവെന്നും ഷാ ആരോപിച്ചു. വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ധ ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. ഇത്തരം കലാപങ്ങളിലൂടെ കോണ്‍ഗ്രസ് തങ്ങളുടെ വോട്ട് ബാങ്ക് ശക്തിപ്പെടുത്തുകയും സമൂഹത്തിലെ ഒരു വലിയ വിഭാഗത്തോട് അനീതികാട്ടുകയും ചെയ്തു. ഖേദ ജില്ലയിലെ മഹുധ നഗരത്തില്‍ തെരഞ്ഞെുപ്പ് റാലിയില്‍ സംസാരിക്കവെ അമിത് ഷാ ആരോപിച്ചു.

ഭറൂച്ചില്‍ നിരവധി കലാപങ്ങള്‍ അരങ്ങേറി, നിശാനിയമവും അക്രമങ്ങളും പിന്നാലെയുണ്ടായി. ഇത്തരം അനിശ്ചിതത്വങ്ങള്‍ കാരണം സംസ്ഥാനത്ത് യാതൊരു പുരോഗതിയും ഉണ്ടായില്ല. 2002ല്‍ ഇവര്‍ വംശീയ കലാപത്തിന് മുതിര്‍ന്നു. അത്തരക്കാരെ എല്ലാം തങ്ങള്‍ ഒരു പാഠം പഠിപ്പിച്ചു. എല്ലാവരെയും ജയിലില്‍ അടച്ചു. 22 വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് ഇവിടെ നിശാനിയമം നടപ്പാക്കേണ്ടി വന്നത്. നിരന്തരം വര്‍ഗീയ കലാപങ്ങൡലൂടെ കടന്ന് പോയ്‌ക്കൊണ്ടിരുന്ന ഒരു ദേശത്ത് ബിജെപി സമാധാനം സ്ഥാപിച്ചു എന്നും അമിത് ഷാ അവകാശപ്പെട്ടു.

2002ല്‍ മൂന്ന് ദിവസം നീണ്ട കലാപത്തില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. കലാപം തടയാന്‍ പൊലീസ് ഒന്നുംചെയ്തില്ലെന്നആരോപണം ഉയര്‍ന്നു. ഗോധ്രയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രെയിന്‍ കത്തിച്ച സംഭവത്തിന് പിന്നാലെ ആണ് സംസ്ഥാനം കലാപ പൂരിതമായത്. ട്രെയിന്‍ കത്തി 59 ജീവനുകളാണ് നഷ്ടമായത്.

ഗുജറത്ത് കലാപത്തിന്റെ അന്വേഷണത്തില്‍ യാതൊരു പിഴവുകളും ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ഒരു കേസില്‍ നിന്ന് തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് മോദി നല്‍കിയ ഒരു ഹര്‍ജി ഇക്കൊല്ലം ആദ്യം സുപ്രീം കോടതി തള്ളിയിരുന്നു.

ഡിസംബര്‍ ഒന്ന് അഞ്ച് തീയതികളില്‍ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകരില്‍ ഒരാളാണ് അമിത് ഷാ. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തട്ടകമായ ഗുജറാത്തില്‍ ഏത് വിധേനെയും അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. 1998 മുതല്‍ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. അരവിന്ദ് കെജരിവാളിന്റെ ആം ആദ്മിയും കോണ്‍ഗ്രസും ശക്തമായ പ്രതിരോധവുമായി ഇക്കുറി രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *