കരയിലെ സാഹസിക കാഴ്ചകൾ കണ്ടുമടുത്ത സഞ്ചാരികൾക്ക് ഇനി ജലത്തിനടിയിലെ വിസ്മയങ്ങൾ പരിചയപ്പെടാം

കോഴിക്കോട്: ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ അണ്ടർവാട്ടർ ടണൽ എക്സ്പോയുമായി ‘മിറാക്കോളോ’, ‘ ദി വിസ്പറിംഗ് സീ’ തിരിച്ചെത്തിയിരിക്കുന്നു. കോഴിക്കോട് മറൈൻ ഗ്രൗണ്ട് സന്ദർശിക്കുക, മലബാറിന്റെ ഭൂമിയിൽ ഇത്തരത്തിലുള്ള ആദ്യത്തേസാഗരവിസ്മയത്തിനു സാക്ഷ്യം വഹിക്കുക. ഡിസംബർ നാല് വരെയാണ് പരിപാടി.

‘നീൽ എന്റർടൈൻമെന്റ്’ ആണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് സാഗരവിസ്മയമൊരുക്കിയിരിക്കുന്നത്.
കടലിന്നടിയിലൂടെ നടക്കുന്ന പ്രതീതിയുണർത്തി ഗ്ലാസ് തുരങ്കത്തിലൂടെ നടന്ന് കടലിന്നടിയിലെ വിസ്മയക്കാഴ്ചകളും കടൽ ജീവികളെയും കാണാൻ കഴിയുന്നതാണ് എക്സ്പോ.

ഇത്തരത്തിൽ കടലിനടിയിലെ വർണവിസ്മയത്തിന് നേർക്കാഴ്ചയൊരുക്കുകയാണ് മിറക്കോളോ .18ൽപരം രാജ്യങ്ങളിൽനിന്നുള്ള പതിനായിരത്തിലേറെ മത്സ്യങ്ങളും കടൽജീവികളും അവക്കായി സമുദ്രവും ലഗൂണുകളും ഒരുക്കുന്ന ആവാസവ്യവസ്ഥയും പരിസ്ഥിതിയും പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഈ പ്രദർശനത്തിലൂടെ.

200 അടി നീളത്തിൽ നിർമിച്ച അക്വേറിയം, ഗ്ലാസ് തുരങ്കത്തിലൂടെ നടന്ന് കാഴ്ചകൾ കാണത്തക്കവിധത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേസമയം കൗതുകവും പേടിയും ഉണർത്തുന്ന ഏഴു ഗജവീരന്മാരുടെ അകമ്പടിയോടെയാണ് ഈ പ്രദർശനം ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്.

‘മിറാക്കോള’, ദി വിസ്പറിങ് സീ എന്ന എക്‌സ്‌പോയുടെ പ്രദർശനം പ്രവർത്തി ദിവസങ്ങളിലിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി ഒൻപതു മണിവരെയും, അവധി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ രാത്രി ഒൻപതു മണി വരെയും ആണ് . മുതിർന്നവർക്ക് 120 രൂപയും ഒൻപതു വയസ്സുവരെയുള്ള കുട്ടികൾക്ക് 60 രൂപയും എന്ന നിരക്കിലാണ് ടിക്കറ്റ് ചാർജ് ഈടാക്കുന്നത്.

അത്ഭുത സാഗരം, അല്ലെങ്കിൽ മായാ സാഗരം അങ്ങനെ പല വിശേഷണങ്ങളുണ്ട് ഈ കാഴ്ചകൾക്ക്. ഓർമകളിൽ എന്നും സൂക്ഷിക്കാൻ കഴിയുന്ന അവിസ്മരണീയമായ അനുഭവങ്ങൾ സ്വപ്നം കണ്ടുക്കൊണ്ടാണ് നിരവധി സഞ്ചാരികൾ ഈ സ്വപ്ന ലോകത്തേക്ക് യാത്ര തിരിക്കുന്നത്. ആരെയും അമ്പരപ്പിക്കുന്ന കാഴ്ചകളാണ് കോഴിക്കോട്, സഞ്ചാരികൾക്കായി ഒരുക്കുന്നത്.
കോഴിക്കോടിന് അഭിമാനിക്കാം ഈ സാഗരവിസ്മയത്തിലൂടെ. ചരിത്രത്തിന്റെ നാൾവഴിയിൽ ഒരിടത്തുംതന്നെ ചലിക്കുന്ന അണ്ടർ വാട്ടർ അക്വേറിയം എന്ന ആശയം രൂപപെട്ടിട്ടോ നിർമിക്കപെട്ടിട്ടോ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *