കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 47 ലക്ഷത്തിന്റെ സ്വർണവുമായി ഒരാളെ കസ്റ്റംസ് അറസ്റ്റു ചെയ്തു.

ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശി നസീറിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇന്നലെ പുലർച്ചെയെത്തിയ യാത്രക്കാരനെ കസ്റ്റംസിന്റെ ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടന്നു കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലുള്ളത് പിടികൂടുമ്പോൾ 1043 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 889 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 47 ലക്ഷം രൂപ വരും. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്ത്, സൂപ്രണ്ട്അസീബ് ചേന്നാട്ട്, ഇൻസ്പെക്ടർമാരായ സൂരജ് ഗുപ്ത, പങ്കജ്, അശ്വിന, ഹവിൽദാർ
ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി സ്വർണം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *