കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി

കണ്ണൂര്‍: വിമാനത്താവളങ്ങളില്‍ സ്വര്‍ണക്കടത്ത് സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. 18,86,994 രൂപ വരുന്ന 355.5 ഗ്രാം സ്വര്‍ണവുമായാണ് പാപ്പിനിശേരി സ്വദേശിയായ യാത്രക്കാരനെ കസ്റ്റംസ് പിടികൂടിയത്.

വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധനയില്‍ സ്വര്‍ണക്കടത്ത് പിടിക്കുന്ന സംഭവങ്ങള്‍ മുന്‍കാലങ്ങളില്‍ ഒറ്റപ്പെട്ട വാര്‍ത്തകള്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒരേ ദിവസം തന്നെ രണ്ടും മൂന്നും കേസുകള്‍ ഇത്തരത്തില്‍ പിടിക്കപ്പെടുന്നുണ്ട്.

പാപ്പിനിശേരി സ്വദേശി എ.നിയാസില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 18,86,994 രൂപ വരുന്ന സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു നിയാസ്. കസ്റ്റംസ് ചെക്കിംഗ് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുളള സ്വര്‍ണം രണ്ട് ഗുളിക മാതൃകയിലാക്കി ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

അസി.കമ്മീഷണര്‍ ഇ.വി.ശിവരാമന്‍, സൂപ്രണ്ട് അസീബ് ചെന്നാട്ട്, ഇന്‍സ്‌പെക്ടര്‍മാരായ സൂരജ് ഗുപ്ത, പങ്കജ്, സന്ദീപ്, ഹവില്‍ദാര്‍ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തി സ്വര്‍ണം കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *