കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി

കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. സോക്സിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ അരക്കോടിയോളം രൂപ വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

ദോഹയില്‍ നിന്ന് ഇന്നു രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ കോഴിക്കോട് വില്ല്യാപ്പള്ളി സ്വദേശി ഷംസീറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കണ്ണൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം രണ്ടു പായ്ക്കറ്റിലായാണ് ഇയാള്‍ ധരിച്ച സോക്സിനുള്ളിലായി ഒളിപ്പിച്ചിരുന്നത്. പിടികൂടുമ്പോള്‍ 984 ഗ്രാം സ്വര്‍ണം ഉണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 825 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. ഇതിന് 46,24,125 രൂപ വരും.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വി. ശിവരാമന്‍, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ഗീതാകുമാരി, ഇന്‍സ്‌പെക്ടര്‍മാരായ രാംലാല്‍, നിവേദിത, സിലീഷ്, സൂരജ് ഗുപ്ത, ഹെഡ് ഹവില്‍ദാര്‍
ഗിരീഷ്, ഓഫീസ് സ്റ്റാഫുമാരായ ഹരീഷ്, ശിശിര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *