കടുവയെ കണ്ടെത്താന്‍വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍

വയനാട്: പൂതാടിയില്‍ കടുവയെ കണ്ടെത്താന്‍വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. കടുവയുടെ ചിത്രം പതിയുന്ന പക്ഷം കൂട് സ്ഥാപിക്കാനാണ് അടുത്ത നീക്കം.

വയനാട് പൂതാടി പരപ്പനങ്ങാടിയില്‍ കടുവാ സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ വനം വകുപ്പ് 4 നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.
കഴിഞ്ഞ രാത്രി കടുവയുടെ മുമ്പില്‍ പെട്ട ആദിവാസി യുവാവ് അത്ഭുതകരമായി രക്ഷപെട്ടിരുന്നു. ഇതിന് സമീപവും കടുവ സഞ്ചരിക്കാന്‍ സാധ്യതയുള്ള വഴിതാരകളിലും നാലോളം കാമറകളാണ് വനം വകുപ്പ് സ്ഥാപിച്ചത്. കടുവയുടെ ചിത്രം പതിയുന്ന പക്ഷം കൂട് സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത് . ഏകദേശം 250 ളം കുടുംബങ്ങള്‍ ഇവിടെ കുടില്‍ കെട്ടി സമരം നടത്തുന്നുണ്ട്. വനാതിര്‍ത്തിയോട് ചേര്‍ന്ന് 100 കണക്കിന് കുടുംബങ്ങളും കടുവ ഭീഷണിയിലാണ് കഴിയുന്നത് . ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ സ്ഥലത്ത് എത്തിയിരുന്നു.

Tag

Leave a Reply

Your email address will not be published. Required fields are marked *