ഓഷ്യൻസാറ്റ് അടക്കം 9 ഉപ​ഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് ഉൾപ്പെടെ ഒൻപത് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി 54 ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്നു. 11.56നായിരുന്നു വിക്ഷേപണം

ഓഷ്യൻസാറ്റ് ഉൾപ്പെടെ ഒൻപത് ഉപഗ്രഹങ്ങളെയും വ്യത്യസ്ത ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ദൈർഘ്യമേറിയ പ്രക്രിയയും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്. വിക്ഷേപണം കഴിഞ്ഞ് 20 മിനിറ്റിനുള്ളിൽ 742 കിലോമീറ്റർ ഉയരത്തിൽ എത്തിയ ശേഷം ഓഷ്യൻസാറ്റ് വേർപെട്ടു.

ഓഷ്യൻസാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം-6 (ഇഒഎസ്–6). ഭൂട്ടാന്റെ ഉപഗ്രഹങ്ങളും പിക്സൽ വികസിപ്പിച്ചെടുത്ത ‘ആനന്ദ്’ എന്ന ഉപഗ്രഹവും ബഹിരാകാശ സ്റ്റാർട്ടപ്പായ ധ്രുവ സ്‌പേസിന്റെ രണ്ട് ഉപ​ഗ്രങ്ങൾ ഉൾപ്പെടുന്ന ‘തൈബോൾട്ട്’ അമേരിക്കയിലെ ആസ്ട്രോകാസ്റ്റിന്റെ നാല് ഉപഗ്രഹങ്ങൾ എന്നിവയുമാണ് പിഎസ്എൽവി സി 54 ഭ്രമണപഥത്തിൽ എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *