‘ഒരു ജാതി ജാതകം’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഒരു ജാതി ജാതകം’ എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന ഒരു യുവാവിന്റ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ തികച്ചും രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഒരു ജാതി ജാതകം’. എം.മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈറാണ് നിര്‍മ്മിക്കുന്നത്. തനാ നസ്‌റിന്‍ സുബൈര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ തമീമാ നസ്‌റിന്‍ സുബൈര്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചതോടെയാണ് ചിത്രികരണത്തിന് തുടക്കമായത്. നിര്‍മ്മാതാവ് ആര്‍. മോഹനന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു, ശ്രീനിവാസന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. സിയാദ് കോക്കര്‍, ബാബു ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍, എവര്‍ഷൈന്‍ മണി, ഔസേപ്പച്ചന്‍, എം.എം. ഹംസ, കലാഭവന്‍ ഷിന്റോ തുടങ്ങിയവര്‍ പങ്കെടുത്തു.

അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഏതു സ്ഥലത്തുള്ളവര്‍ക്കും സംഭവിക്കാവുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയമെങ്കിലും വടക്കേ മലബാറിലെ ഒരു യുവാവിന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥാപുരോഗതി. കുടുംബ മഹിമയും സമ്പത്തും ഒക്കെ കൈമുതലായുള്ള ജയേഷ് എന്ന ചെറുപ്പക്കാരനാണ് കേന്ദ്ര കഥാപാത്രം. വിനീത് ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാബു ആന്റണി മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലബാറിലെ കലാരംഗത്തു പ്രവര്‍ത്തിച്ചു പോന്ന നിരവധി കലാകാരന്മാരാണ് ചിത്രത്തിലെ മറ്റു കഥാപാത്രണ്ടാള അവതരിപ്പിക്കുന്നത്. മലബാറിന്റെ സംസ്‌ക്കാരവും, ഭാഷയും, ആചാരാനുഷ്ടാനങ്ങളുമൊക്കെ ചിത്രത്തിന്റെ പ്രധാന ഘടകമാണ്. നിഖിലാ വിമല്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു പി.വി. കുഞ്ഞിക്കണ്ണന്‍ മാഷ്, നിര്‍മ്മല്‍ പാലാഴി, രഞ്ജി കങ്കോല്‍, മൃദുല്‍ നായര്‍, ഗായിക സയനോരാ ഫിലിപ്പ്, കയാദു ലോഹര്‍, ഇന്ദു തമ്പി, രജിതാ മധു, ചിപ്പി ദേവസി, അമല്‍ താഹ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സംവിധായകന്‍ താഹയുടെ മകനാണ് അമല്‍ താഹ.

Leave a Reply

Your email address will not be published. Required fields are marked *