ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് സ്വര്‍ണ്ണം പിടിക്കുന്നത് കേരളത്തില്‍

ന്യൂഡൽഹി: സ്വര്‍ണ്ണ കള്ളക്കടത്ത് വര്‍ധിച്ചു. ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് സ്വര്‍ണ്ണം പിടിക്കുന്നത് കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ധന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് .

രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് സ്വര്‍ണ്ണം പിടിക്കുന്നത് കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ധന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് . 2021ല്‍ രാജ്യത്ത് 2154.58 കിലോഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 2383.38 കിലോഗ്രാമായി . ഈ വര്‍ഷം ആദ്യ രണ്ടു മാസം തന്നെ 916.37 കിലോഗ്രാം സ്വര്‍ണം പിടികൂടി . കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 755.81 കിലോഗ്രാം സ്വര്‍ണം പിടികൂടി . തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 586.95 കിലോഗ്രാം ആയിരുന്നു .

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യത്ത് 2021ല്‍ 2445 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത് . കഴിഞ്ഞവര്‍ഷം ഇത് 3982 ആയി . കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 1035 കേസുകള്‍ ഉണ്ടായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ദേശീയ അന്വേഷണം ഏജന്‍സി മൂന്ന് സ്വര്‍ണക്കടത്ത് കേസുകളില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ അളവില്‍ കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്ര തമിഴ്‌നാട് എന്ന സംസ്ഥാനങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *