എ.എന്‍.ഷംസീറിന്റെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍

സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.വിശ്വാസത്തെ വെല്ലുവിളിക്കാന്‍ ഷംസീറിന് അധികാരം നല്‍കിയത് ആരാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു.അല്ലാഹു മിത്താണെന്ന് പറയാന്‍ ഷംസീറിന് ധൈര്യമുണ്ടോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു. അങ്ങനെ പറഞ്ഞാല്‍ കൈ അല്ല, എല്ലാം അവര്‍ വെട്ടുമെന്ന് സ്പീക്കര്‍ക്ക് അറിയാമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.’ഷംസീറിന്റെ ഹൈദവ വിരുദ്ധ പരാമര്‍ശത്തിനെതിരെ ഹിന്ദു സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.പ്രശ്‌നങ്ങള്‍ വഷളാക്കാതെ മാപ്പ് പറയാന്‍ ഷംസീര്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും ഈ വിഷയത്തില്‍ മിണ്ടാത്തത് ആരെ ഭയന്നിട്ടാണെന്ന് വ്യക്തമാക്കണം.നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *