എസ്സെൻഷ്വ 22 ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാർ തിരൂരിൽ

മലപ്പുറം: എസൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ എസ്സെൻഷ്വ 22 ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാർ തിരൂരിൽ നടക്കും. വാഗൺ ട്രാജഡി മെമ്മോറിയൽ ടൗൺ ഹാളിൽ ഡിസംബർ 11 നാണ് സെമീനാർ നടക്കുകയെന്ന് ഭാരവാഹികൾ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പരിപാടിയിൽ ശാസ്ത്ര-സ്വതന്ത്രചിന്താ പ്രഭാഷകരായ സി രവിചന്ദ്രൻ, ചന്ദ്രശേഖർ രമേഷ്, മനുജ മൈത്രി, കാനാ സുരേന്ദ്രൻ, ജീമിത ടീച്ചർ, ധന്യാഭാഷ്‌കർ, ഡോ: കെ എം ശ്രീകുമാർ, കൃഷ്ണപ്രസാദ്, പ്രസാദ് വേങ്ങര, എസ് പി ബിജുമോൻ, മുഹമ്മദ് ലസീർ, ജാഫർ ചളിക്കോട്, വിഷ്ണു അജിത് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ അവതരിപ്പിക്കും. ‘മതം വേണോ മനുഷ്യന്’ എന്ന വിഷയത്തിൽ ആരിഫ് ഹുസ്സൈൻ തെരുവത്ത് ഷുഹൈബുൽ ഹൈത്തമിയുമായി സംവദവും നടക്കും.

ശാസ്ത്രബോധവും അന്വേഷണത്വരയും വളർത്തുകയും അത് പ്രചരിപ്പിയ്ക്കുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും കടമാണ് എന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 51 എ (എച്ച് ) പ്രകാരം കേരള സമൂഹത്തെ മതപരവും മതേതരവുമായ അന്ധവിശ്വസങ്ങളിൽ നിന്ന് മോചിപ്പിക്കാനായി സെമിനാറുകൾ, പഠന ക്ലാസുകൾ, പാനൽ ചർച്ചകൾ, അവതരണങ്ങൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ വേദിയായ എസൻസ് ഗ്ലോബൽലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എസ്സെൻഷ്വ 22 ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 300 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കായി എൻസ് ട്രോബലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://esseriseglobal.com/ സന്ദർശിക്കുക
വാർത്താസമ്മേളനത്തിൽ ആർ ബി ശ്രീലേഖ, മനുജ മൈത്രി, പ്രസാദ് വേങ്ങര, അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *