എലിഫന്റ് വിസ്പേഴ്സിന് പരിസ്ഥിതി അവാർഡ്

സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പ്രതീകമാണ് പ്രകൃതി, ആ പ്രകൃതിയെയും മനുഷ്യനേയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഡോക്യുമെന്ററിയാണ് എലിഫന്റ് വിസ്‌പേഴ്‌സ്. കാര്‍ത്തികി ഗോണ്‍സാല്‍വ്‌സിന്റെ സംവിധാനത്തില്‍, ഇന്ത്യയുടെയും തമിഴിന്റെയും അഭിമാനമായ ദ എലിഫന്റ് വിസ്‌പേഴ്‌സിന് ബ്രിട്ടീഷ് രാജാവിന്റെ് പരിസ്ഥിതി അവാര്‍ഡ് ലഭിച്ചു. ഓസ്‌കാര്‍ ജേതാവുകൂടിയായ കാര്‍ത്തികി ഗോണ്‍സാല്‍വസിന് ചാള്‍സ് മൂന്നാമന്‍ രാജാവും കാമില രാജ്ഞിയും ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. ഡോക്യുമെന്ററി ഷോര്‍ട് വിഭാഗത്തിലാണ് ഓസ്‌കാര്‍ പുരസ്‌കാരം എലഫന്റ് വിസ്പറേഴ്സിന് ലഭിച്ചത്.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അഘാതബന്ധവും പരസ്ഥിതി സംരക്ഷണത്തിന്റെ സംസ്‌കാരവുമാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. ബൊമ്മന്‍-ബെല്ലി ദമ്പതികളുടെ ജീവിതവും അവരുടെ ഇടയിലേക്ക് വരുന്ന രഘു എന്ന ആനക്കുട്ടിയുടെയും ഹൃദയസ്പര്‍ശിയായ കഥയാണിതില്‍. ആനക്കുട്ടികളായ രഘുവും അമ്മുവുമാണ് കഥയുടെ പ്രമേയം. നാല്‍പ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. അവിടെയുള്ള പ്രകൃതി സൗന്ദര്യവും അവയ്ക്കിടയിലൂടെ വളരുന്ന സ്‌നേഹബന്ധങ്ങളുമാണ് ഡോക്യുമെന്ററിയിലുടനീളം കാണാന്‍ കഴിയുന്നത്. പ്രകൃതിയും മനുഷ്യനും മറ്റ് ജീവജാലങ്ങളും എങ്ങനെയെല്ലാം ബന്ധിതമാണെന്നും, ബന്ധിതമാകണമെന്നും തെളിയിച്ച ഡോക്യുമെന്ററികൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *