എച്ച്എംടി ഭൂമി ഇടപാടില്‍ വിവാദമായ 70 ഏക്കര്‍ ഭൂമി അദാനിയുടെ കയ്യില്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ഒരിക്കല്‍ പിടിച്ചുലച്ച എച്ച്എംടി ഭൂമി ഇടപാടില്‍ വിവാദമായ 70 ഏക്കര്‍ ഭൂമി അദാനിയുടെ കയ്യിലെത്തി. കളമശ്ശേരിയില്‍ സൈബര്‍ സിറ്റി നിര്‍മ്മിക്കാന്‍ മുംബൈ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേ്‌ഴ്‌സിന് കൈമാറിയ എച്ച്എംടിയുടെ 70 ഏക്കറില്‍ ലോജിസ്റ്റിക് പാര്‍ക്ക് ആരംഭിക്കാന്‍ അദാനി ഗ്രൂപ്പ് നീക്കം തുടങ്ങി. youtalk exclusive

2007 ഫെബ്രുവരിയില്‍ സൈബര്‍ സിറ്റി തുടങ്ങാന്‍ എന്ന പേരിലാണ് എച്ച്എംടിയുടെ ഭൂമി ബ്ലൂസ്റ്റാര്‍ സ്വന്തമാക്കിയത്. അന്ന് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനും ഭൂമികൈമാറ്റത്തിനുമെതിരെ അന്ന് മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ പരസ്യമായി എതിര്‍പ്പുയര്‍ത്തി വ്യവസായ വകുപ്പ് സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചതോടെ ഭൂമി കൈമാറ്റം വിവാദമായി. ഭൂമി മറച്ചുവിറ്റ് ലാഭം കൊയ്യാനുള്ള ബൂസ്റ്റാര്‍ നീക്കം നടന്നില്ല. സുപ്രീംകോടതി ബൂമി വില്‍പ്പന തടഞ്ഞതോടെ ബ്ലൂസ്റ്റാര്‍ പിന്‍വാങ്ങി. 2018 അദാനി എന്റര്‍പ്രൈസസ് ബ്ലൂസ്റ്റാര്‍ കമ്പനി ഏറ്റെടുത്തതോടെ എഴുപത് ഏക്കറിന്റെ അവകാശം അദാനിക്കായി. എന്നാല്‍ നാലുവര്‍ഷം പിന്നിട്ടിട്ടും ഒരു വ്യവസായ പദ്ധതിയും മുന്നോട്ടുവയ്ക്കാത്ത അദാനി ഇപ്പോള്‍ അവിടെ ഗോഡൗണുകള്‍ ഉള്‍പ്പടെ നിര്‍മ്മിക്കാന്‍ നിലമൊരുക്കി തുടങ്ങി. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലാണ് വ്യവസായ ആവശ്യത്തിന് വേണ്ടി മാത്രം മാറ്റി വച്ചിരിക്കുന്ന ഭൂമി ഇതര ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഏകജാലകം വഴി ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേ്‌ഴ്‌സിന് സൈബര്‍ സിറ്റി തുടങ്ങാന്‍ ലഭിച്ച അനുമതിയുടെ കാലാവധി അവസാനിച്ചു. അതിനാല്‍ ഭൂമി വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കണമെന്ന വ്യവസ്ഥ പാലിക്കാന്‍ ഇനി സാധ്യതയില്ല. വ്യവസായ പരിധിയില്‍ പെടുത്തി ലോജിസ്റ്റിക്ക് സെന്റര്‍ വികസിപ്പിച്ച് നിയമ തടസ്സം മറികടക്കാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേ്‌ഴ്‌സിന് വിലയ്ക്ക് വാങ്ങിയ അദാനി ഇതിനായി എത്ര കോടി മുടക്കി എന്ന് വ്യക്തമല്ല. ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ സെന്റര്‍ തുടങ്ങിയ സംഘടനകള്‍ നിയമ പോരാട്ടം നടത്തിയതിനെ തുടര്‍ന്നാണ് കോടതിവിധി എതിരായതോടെയാണ് ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേ്‌ഴ്‌സ് സ്ഥലം വില്‍പ്പന ഉപേക്ഷിച്ചത്.

എന്നാല്‍ അദാനി ഏറ്റെടുത്തതോടെ ആ കടമ്പ കടക്കാന്‍ ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേ്‌ഴ്‌സിന് സാധിച്ചു. ബ്ലൂസ്റ്റാറിന്റെ മുഴുവന്‍ ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. എച്ച്എംടി ഭൂമി വിപണി വിലയേക്കാള്‍ താഴ്ന്ന നിരക്കിലാണ് ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേ്‌ഴ്‌സ് സ്വന്തമാക്കിയതെന്ന ആക്ഷേപം നേരത്തെയുണ്ട്. ബ്ലൂസ്റ്റാറിന്റെ മാതൃസ്ഥാപനമായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിന്റെ മുബൈ അന്ധേരിയിലുള്ള രണ്ടേക്കര്‍ സ്ഥലം 900 കോടി രൂപയ്ക്ക് വാങ്ങിയതും അദാനി എന്റര്‍പ്രൈസസ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *