ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ

ന്യൂയോർക്ക്: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ. ജി മെയിൽ വഴിയുള്ള തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് ഈ പ്രഖ്യാനം. ഏതെല്ലാം രീതിയിലാണ് തട്ടിപ്പുകൾ നടക്കുന്നതെന്നും എങ്ങനെയാണ് അതിനെ പ്രതിരോധിക്കേണ്ടതെന്നും ഗൂഗിൾ പറഞതരുന്നുണ്ട്

ജി മെയിൽ വഴി തട്ടിപ്പ് നടക്കാനിടയുള്ള മാർഗങ്ങളും സ്വീകരിേണ്ട മുൻകരുതലുകളുമാണ് ഗൂഗിൾ വിശദമാക്കുന്നത്. ഗിഫ്റ്റ് കാർഡുകൾ എന്ന പേരിൽ മെയിലുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഗൂഗിൾ അറിയിക്കുന്നു. ചില സ്പാം മെയിലുകളിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിക്കുകയും പ്രതിഫലമായി സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നതും പതിവാണ്. ഇത്തരം ചതിക്കുഴികളിൽ വീഴരുതെന്നാണ് മുന്നറിയിപ്പ്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ വരുന്ന പ്രത്യേക മെയിലുകളിലും ശ്രദ്ധവേണം.

പണം ഓർഗനൈസേഷന് അയക്കുന്നതിന് പകരം നേരിട്ട് അയക്കാൻ പറയാറുണ്ട്. ഇത്തെരം മെയിലുകളെയാണ് സൂക്ഷിക്കേണ്ടത്. സബ്‌സ്‌ക്രിപ്ഷൻ പുതുക്കണമെന്ന് പറഞ്ഞു വരുന്ന മെയിലുകളും വ്യാപകമാണ് വർഷാവസാനം ഇത്തരം തട്ടിപ്പുകളുടെ എണ്ണവും വ്യാപകമാണ്. മുൻനിര സ്ഥാപനങ്ങളൊന്നും ആദ്യം തന്നെ പണം ആവശ്യപ്പെടാറില്ല അതും ഓർമവേണമെന്ന് ഗൂഗിൾ ഓർമിപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *