ഉടുക്കില്‍ രാമായണവുമായി രാമചന്ദ്രനാശാന്‍

ഉടുക്കില്‍ രാമായണവുമായി അന്നനാട് രാമചന്ദ്രനാശാനും സംഘവും ഒപ്പം ഒരുപറ്റം അമ്മമാരും. മണ്ഡലകാലത്ത് സാധാരണ ഉടുക്കില്‍ അയ്യപ്പ ചരിതമാണ് പാടിയിരുന്നതെങ്കില്‍ അദ്ധ്യാത്മ രാമയണവും ഉടുക്കില്‍ പാടുകയാണ് രാമചന്ദ്രനാശാനും അമ്മമാരും. കഴിഞ്ഞ വര്‍ഷമാണ് ഉടുക്കില്‍ രാമായണം രംഗത്ത് അവതരിപ്പിച്ചു തുടങ്ങിയത്. കര്‍ക്കടത്തില്‍ ക്ഷേത്രങ്ങളിലും, വീടുകളിലും ഉടുക്കില്‍ രാമയാണം അവതരിപ്പിച്ചു വരുന്നു. രാമായണ മാസത്തില്‍ മിക്ക ദിവസങ്ങളിലും പരിപാടിയുടെ ഉണ്ടായിരുന്നതായി രാമചന്ദ്രന്‍ പറഞ്ഞു.

രാമചന്ദ്രനാശാന്‍ തന്നെയാണ് രാമയണത്തിലെ പ്രസ്‌ക്തഭാഗങ്ങള്‍ ഗാന രൂപത്തില്‍ ചിട്ടപ്പെടുത്തിയത്. അന്നനാടിലെ തന്നെ സംസ്‌കൃത അദ്ധ്യാപകന്റെ സഹായവും ഇതിനായി തേടി. ഏതാണ്ട് നാല് മണിക്കൂര്‍കൊണ്ടാണ് അവതരണം. ഉടുക്കില്‍ എന്തിനാണ് രാമായണം അവതരിപ്പിക്കുന്നതെന്ന് പലരും ആദ്യം ചോദിച്ചു. എന്നാല്‍ അതരണം കണ്ടുകഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും പുതുമ തോന്നി. ചോദ്യവും ഉത്തരവുമെന്ന രീതിയില്‍ പത്തോളം ഗാനങ്ങളാണ് ഉടുക്കില്‍ രാമായണത്തിലുണ്ട്. വേഗത കുറച്ച് ശാസ്താം പാട്ടിന്റെ താളമായ മുത്താളം,നാലാം താളം, തൃപുട എന്നിവയിലാണ് രാമായണം അവതരിപ്പിക്കുന്നത്. ഗാനത്തിന് ശേഷം അര്‍ത്ഥവും വിശദീകരിക്കും. രാമയണം കുടുതല്‍ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വേറിട്ട രീതി പരീക്ഷിച്ചത്. ശാസ്താം പാട്ടില്‍ ആദ്യമായി വീട്ടമ്മമാരെ രംഗത്ത് കൊണ്ടുവന്നത് അന്നനാട് രാമചന്ദ്രനാശാനാണ്. ഉടുക്കില്‍ രാമയണത്തിനും അമ്മമാര്‍ തന്നെയാണ് രംഗത്ത്. പത്തംഗളാണ് ടീമിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *