ഇന്ത്യ ഉയരുന്നു

ഞങ്ങള്‍ ഉയരുന്നു എന്ന കുറിപ്പോടെ എ ഐ എഫ് എഫ് പങ്കുവെച്ച വാര്‍ത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ നേട്ടമാണ് വിളിച്ചോതുന്നത്. ഫിഫ റാങ്കിങ്ങില്‍ നൂറാം സ്ഥാനത്തെത്തി നേട്ടമുണ്ടാക്കിയിരിക്കുകയാണ് ഇന്ത്യന്‍ പുരഷ ടീം. 2019 ലെ ഫിഫ റാങ്കിങ്ങില്‍ നൂറാം റാങ്കിന് പുറത്തായതിന് ശേഷം ഇന്ത്യ നൂറിനുളളിലെത്തുന്നത് ആദ്യമായാണ്. 1200.66 പോയന്റില്‍ നിന്നും 4.24 പോയന്റ് വര്‍ധിപ്പിച്ച ഇന്ത്യ ലെബനന്‍, ന്യൂസിലന്റ് എന്നീ ടീമുകളെ മറികടന്നാണ് ഈ നേട്ടത്തിലേക്കത്തിയത്.

അടുത്തിടെ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ ലെബനനെ കീഴടക്കി ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടിരുന്നു. ശനിയാഴ്ച സാഫ് കപ്പ് സെമി ഫൈനലില്‍ ലെബനനുമായി വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. അതേസമയം 1843.73 പോയന്റുമായി ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

രണ്ടാം റാങ്കില്‍ ഫ്രാന്‍സും, ബ്രസീല്‍ മൂന്നാം റാങ്കിലുമാണ്. ബെല്‍ജിയത്തെ മറികടന്ന് ഇംഗ്ലണ്ട് നാലാമതെത്തി. ഫ്രാന്‍സ് രണ്ടാം റാങ്കിലും ബ്രസീല്‍ മൂന്നാം റാങ്കിലുമാണുള്ളത്. ബെല്‍ജിയത്തെ മറികടന്ന് ഇംഗ്ലണ്ട് നാലാമതെത്തി. ബെല്‍ജിയം, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്സ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍ ടീമുകളാണ് ആദ്യ പത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *