ഇനി ചാറ്റ് ഒക്കെ വേറെ ലെവൽ

കുത്തിയിരുന്ന് ടെെപ്പ് ചെയ്ത് ടെക്സ്റ്റ് മെസേജുകൾ അയച്ച് മടുത്തോ. എന്നാലെ അങ്ങനെയുള്ളവർക്കായിട്ട് ഒരടിപൊളി ഫീച്ചറുമായിട്ട് വരാൻ പോകുകയാണ് നമ്മുടെ വാട്സാപ്പ്. അതായത് വാട്‌സാപ്പ് ചാറ്റിൽ ഇൻസ്റ്റന്റ് വീഡിയോ ഫീച്ചർ. നമ്മൾ പറയാന​ഗ്രഹിക്കുന്ന കാര്യങ്ങൾ നമുക്ക് ഒരു കുഞ്ഞ് വീഡിയോ ആയിട്ട് നമ്മുടെ പ്രിയപ്പെട്ടവർക്ക് അയക്കാൻ പറ്റും. നമ്മുടെ ഫെയ്സ് ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റയാണ് ഇതിൻ്റെ മാസ്റ്റർ ബ്രെയിൻ. യഥാർത്ഥത്തിൽ ടെലഗ്രാമിലെ വീഡിയോ മെസേജ് ഫീച്ചറിന്റെ ഒരു പകർപ്പാണ് ഇപ്പോൾ വാട്‌സാപ്പ് അവതിരിപ്പിച്ചിരിക്കുന്നത്.

സാധാരണ വോയ്സ് മെസേജ് അയയ്ക്കുന്ന പോലെ തന്നെ പക്ഷേ വീഡിയോ കൂടി ഉണ്ടാകും എന്ന് മാത്രം
മെസേജ് ടൈപ്പിങ് ബാറിന് വലത് വശത്തായുള്ള ഐക്കണിൽ ടാപ്പ് ചെയ്താൽ അത് വീഡിയോ മോഡിലേക്ക് മാറും. 60 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോകൾ ചിത്രീകരിച്ച് അയക്കാം. റെക്കോർഡ് ബട്ടൻ അമർത്തി മുകളിലേക്ക് സൈ്വപ്പ് ചെയ്താൽ വിരൽ സ്‌ക്രീനിൽ വെക്കാതെ തന്നെ വീഡിയോ റെക്കോർഡ് ചെയ്യാം. ഇത്തരം ഷോർട്ട് മെസേജുകൾ വൃത്താകൃതിയിലാണ് ചാറ്റിൽ പ്രത്യക്ഷപ്പെടുക. ടെലഗ്രാമിലും അങ്ങനെ തന്നെ. മാത്രവുമല്ല ഈ വീഡിയോകൾ ഓട്ടോമാറ്റിക് ആയി പ്ലേ ചെയ്തുകൊണ്ടിരിക്കും. ശബ്ദമില്ലാതെയാകും പ്ലേ ആവുക. പക്ഷേ വീഡിയോയിൽ ടാപ്പ് ചെയ്താൽ ശബ്ദം കേൾക്കാം. എന്റ് ടു എന്റ് എൻക്രിപ്ഷനുള്ള മെസേജായിട്ടാകും ഇത് പോകുക. അപ്പോ ഇനി ചാറ്റുകളൊക്കെ വേറെ ലെവലാകും.

Leave a Reply

Your email address will not be published. Required fields are marked *