“ഇനി കുറച്ചുനാളത്തേക്ക് ഫിസിയോതെറാപ്പിയും വിശ്രമവും” പൃഥ്വിരാജ് സുകുമാരൻ

മലയാള സിനിമാലോകത്തിന്റെ അഭിമാന താരമാണ് പ്രിഥ്വിരാജ് സുകുമാരന്‍. പ്രേക്ഷകര്‍ക്ക് ഏറെ ദുഃഖമുണ്ടാക്കിയ വാര്‍ത്തയായിരുന്നു താരത്തിന് സംഭവിച്ച അപകടം. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെ മറയൂരില്‍ വച്ചാണ് പ്രിഥ്വിരാജിന് അപകടം സംഭവിച്ചത്. പരിക്കിനെ തുടര്‍ന്ന് ലിഗമെന്റിന് കീഹോള്‍ ശസ്ക്രിയ നടത്തി. തനിക്ക് ഇനി കുറച്ചുമാസത്തേക്ക് ഫിസിയോ തെറാപ്പിയും വിശ്രമവുമാണ് വേണ്ടതെന്ന കുറിപ്പ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് താരം.

വിലയത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെ ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാല്‍, ഞാന്‍ കീ ഹോള്‍ സര്‍ജറിയ്ക്ക് വിധേയനായത് വിദഗ്ധരുടെ കൈകളിലാണ്. നിലവില്‍ ഞാന്‍ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയുമാണ് മുന്നിലുള്ളത്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ പരമാവധി ശ്രമിക്കും. പൂര്‍ണ്ണമായി സുഖം പ്രാപിക്കാനും എത്രയും വേഗം എന്റെ പ്രവര്‍ത്തനങ്ങളിലേക്ക് തിരികെ വരാനും വേദനയില്‍ നിന്ന് പോരാടുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. എന്നെ കാണാന്‍ എത്തുകയും ഉത്കണ്ഠയും സ്‌നേഹവും പ്രകടിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. എന്നാണ് പോസ്റ്റില്‍ പറയുന്നത്.

അഭിനയത്തില്‍ മാത്രമല്ല സംവിധാന രംഗത്തും തന്റെ കഴിവ് തെളിയിച്ച വ്യക്തികൂടിയാണ് പ്രിഥ്വി. വിലായത്ത് ബുദ്ധ യുടെ ചിത്രീകരണത്തിനു ശേഷം എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജുലൈയില്‍ അമേരിക്കയിലേക്ക് പോകാനിരിക്കുകയായിരുന്നു താരം. താരത്തിന്റെ പരിക്കിനെ തുടര്‍ന്ന് വിലായത്ത് ബുദ്ധ, എമ്പുരാന്‍, ഗുരുവായൂരമ്പല നടയില്‍ തുടങ്ങിയ സിനിമകളുടെ ചിത്രീകരണം നീളും. വിശ്രമവേളയില്‍ പുതിയ ചിത്രങ്ങളുടെ ഒരുക്കങ്ങള്‍ കൂടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *