ഇത് നിയമസഭയാണ് സിപിഎം സംസ്ഥാന കമ്മിറ്റി അല്ലെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: ഇത് നിയമസഭയാണ് സിപിഎം സംസ്ഥാന കമ്മിറ്റി അല്ലെന്ന് വിഡി സതീശന്‍.അടിയന്തര പ്രമേയത്തിന് അവതരണാ അനുമതി നിഷേധിച്ചതിനെചൊല്ലി സ്പീക്കര്‍ എ എന്‍ ഷംസീറും പ്രതിപക്ഷനേതാവ് വി ഡി സതിശനും തമ്മില്‍ വാഗ്വാദം.

തുടര്‍ച്ചയായി ഇന്നും അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു വി ഡി സതീശന്‍ സ്പീക്കറുടെ നടപടികളെ വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ തെറ്റായ നിര്‍ദ്ദേശങ്ങള്‍ക്ക് സ്പീക്കര്‍ വഴങ്ങുകയാണ് ഇത് നിയമസഭയാണ് സിപിഎം സംസ്ഥാന കമ്മിറ്റി അല്ല എന്ന് വിഡി സതീശന്‍ പറഞ്ഞു .

പ്രതിപക്ഷത്തിന്റെ അവകാശമാണ് നിയമസഭയില്‍ സംസാരിക്കുക എന്നുള്ളത്.തുടര്‍ച്ചയായി ഇത് സര്‍ക്കാര്‍ സ്പീക്കര്‍ വഴി തടസ്സപ്പെടുത്തുകയാണ്. റൂള്‍ ഫിഫ്റ്റി വളരെ പ്രധാനമാണ.് മുന്‍ സ്പീക്കര്‍മാര്‍ ഇത് കൈകാര്യം ചെയ്ത രീതിയുണ്ട.് ഫിഫ്റ്റി എന്ന് പറയുന്നത് നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുക എന്ന് തന്നെയാണ് .അതാണ് തുടര്‍ച്ചയായി സ്പീക്കര്‍ തടസ്സപ്പെടുത്തുന്നത.് പ്രതിപക്ഷത്തിന്റെ അവകാശം സര്‍ക്കാര്‍ തടയുകയാണ്.രണ്ടു ദിവസമായി അടിയന്തര പ്രമേയത്തില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. നീതി നിഷേധമാണ് ഇതെന്നും സതിശന്‍ പറഞ്ഞു.

സ്പീക്കറുടെ റൂളിംഗ് ശ്രദ്ധിക്കാതെ തെറ്റായി റൂളിങ്ങിനെ കുറിച്ച് പറയുകയാണ് പ്രതിപക്ഷനേതാവ് ചെയ്തതെന്ന് സ്പിക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. ഇന്നലെ പ്രതിപക്ഷ നേതാവ് സ്പിക്കറുടെ നടപടി സംബന്ധിച്ച് തെറ്റായ കാര്യങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞത്. പ്രതിപക്ഷ നേതാവിന്റെ ആ നടപടി ശരിയായില്ല. വിന്‍സന്റ് എം എല്‍ എ നിയമസഭയിലുന്നയിച്ചത് മാര്‍ച്ച് ആറിന് കോടതിയുടെ മുന്നില്‍ വരുന്നുണ്ട് .ഇതുകൂടി കണക്കിലെടുത്താണ് നടപടികള്‍ എന്ന് സ്പിക്കര്‍ വിശദികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *