ഇഞ്ചപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം

പത്തനംതിട്ട: ഇഞ്ചപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം. റബ്ബർ എസ്റ്റേറ്റിലെ ജോലിക്കിടയിലാണ് പുലി ചാടി വീണത്. കൂട് സ്ഥാപിക്കാത്തതിൽ പ്രദേശവാസികൾ ആശങ്കയിലാണ്

കലഞ്ഞൂർ ഇഞ്ചാപ്പറ പാക്കണ്ടം ഭാഗത്തു ടാപ്പിങ് തൊഴിലളിയെ പുലി അക്രമിച്ചു. ഇന്ന് പുലർച്ചെയാണ് പാക്കണ്ടം ക്രഷർ വിരുദ്ധ സമര സമിതിയുടെ പന്തലിന് സമീപമുള്ള റബർ എസ്റ്റേറ്റിൽ ടാപ്പിങ് ചെയ്തു കൊണ്ടിരുന്ന വിജയനു നേരേ പുലി ചാടി വീണത്. ഭയത്തിൽ വിജയൻ ഓടുന്നതിനിടയിൽ തോട്ടത്തിലെ തുണ്ടിൽ വീണ് നടുവിനും കൈയ്ക്കും കാലിനും പരുക്കേറ്റു.

ഒരു മാസക്കാലമായി കലഞ്ഞുരിന്റെ വിവിധ ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യവും നിരവധി വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു. നിരവധി പേരാണ് പുലിയുടെ മുന്നിൽ പെട്ടത്. കൂടൽ ഇഞ്ചപ്പാറ ഭാഗത്ത് പുലിയുടെ സിസിടി വി ദൃശ്യവും പുറത്ത് വന്നിരുന്നു. വനംവകുപ്പ് ഇത്രയും ദിവസങ്ങൾ ആയിട്ടും കൂട് സ്ഥപിക്കാത്തതിൽ നാട്ടുകാർ ആശങ്കയിലാണ്. ഇവിടെ നിന്ന് പത്തു കിലോമീറ്റിലധികം ഉള്ളിൽ വനമേഖലയാണ്.

Leave a Reply

Your email address will not be published. Required fields are marked *