ആർഎസ്എസുമായി അടഞ്ഞ വാതിൽ ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമി മുസ്ലിം സമുദായത്തിലും പൊതുസമൂഹത്തിലും കൂടുതൽ ഒറ്റപ്പെടുന്നു

കോഴിക്കോട്: ആർഎസ്എസുമായി അടഞ്ഞ വാതിൽ ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമി മുസ്ലിം സമുദായത്തിലും പൊതുസമൂഹത്തിലും കൂടുതൽ ഒറ്റപ്പെടുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തകർക്കും അവരുമായി സഹകരിക്കുന്ന മുസ്ലീം ബുദ്ധിജീവി ഗ്രൂപ്പുകൾക്കും ജമാഅത്തെ ഇസ്ലാമി ആർഎസ്എസ് അടഞ്ഞ വാതിൽ ചർച്ചയുടെ യുക്തി ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല.

ആർഎസ്എസുമായി ചർച്ച നടത്തുന്നതിനെ നേരത്തെ ജമാഅത്തെ ഇസ്ലാമിയുടെ താത്വിക പ്രസിദ്ധീകരണമായ പ്രബോധനം രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ആർഎസ്എസുമായി നടത്തുന്ന ചർച്ചകെണ്ട് മുസ്ലിം സമുദായത്തിന് ഒരു നേട്ടവുമില്ല എന്നായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ മൂന്നുമാസം മുമ്പുള്ള നിലപാട.് സ്വന്തം നിലപാട് തള്ളിപ്പറഞ്ഞുകൊണ്ട് പെട്ടെന്ന് ആർഎസ്എസുമായി ചർച്ച നടത്തുന്നതിനിടയാക്കിയ സാഹചര്യം വിശദീകരിക്കാൻ ജമാഅത്തെ ഇസ്ലാമി ബുദ്ധിമുട്ടുകയാണ.്

പൗരത്വ പ്രക്ഷോഭവും ഏകീകൃത സിവിൽകോഡും പോലുള്ള നിർണായക പ്രശ്‌നങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിൽ ആർഎസ്എസുമായി ചർച്ചയ്ക്ക് ജമാഅത്തെ ഇസ്ലാമി തയ്യാറായിരുന്നില്ല. ഇപ്പോൾ അത്തരം അടിയന്തര വിഷയങ്ങളോ പ്രത്യേക പ്രശ്‌നങ്ങളോ ഇല്ലാത്ത സാഹചര്യത്തിൽ ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായി ചർച്ച നടത്തിയത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ചില സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ആർഎസ്എസുമായി ഒത്തുതീർപ്പിലെത്തിയത് എന്ന അഭിപ്രായമാണ് മുസ്ലിം സംഘടനകൾക്കിടയിൽ ശക്തമായിരിക്കുന്നത.് ജമാഅത്തെ ഇസ്ലാമിയും അതിന്റെ പ്രവർത്തകരും നേരത്തെ ആദർശ പ്രസ്ഥാനവും ആദർശ പ്രവർത്തകരും ആണെന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. ഇന്നിപ്പോൾ പല ജമായത്ത് ഇസ്ലാമി പ്രവർത്തകരും അതിന്റെ നേതാക്കളും വലിയ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമകളാണ്. ജമാഅത്തെ ഇസ്ലാമി പ്രവർത്തകരുടെ സമ്പത്തിലും വലിയ കുതിച്ചുകയറ്റം ഉണ്ടായിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി കോടികൾ മുടക്കി പല സ്ഥാപനങ്ങളും ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിക്ക് വിദേശരാജ്യങ്ങളിൽ നിന്ന് ഫണ്ട് വരുന്നുണ്ട്. ഇതെല്ലാം സംരക്ഷിക്കണമെങ്കിൽ ആർഎസ്എസുമായും കേന്ദ്രസർക്കാരുമായും ഒത്തുതീർപ്പിലെത്തണമെന്ന അവരുടെ ഹിഡൻ അജണ്ടയാണ് ഈ അടഞ്ഞ വാതിൽ ചർച്ചയ്ക്ക് പിന്നിൽ എന്നാണ് മുസ്ലിം സംഘടനകളിൽ നിന്നും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും ഉയരുന്ന വിമർശനം. ജമാഅത്തെ ഇസ്ലാമിക്ക് ആർഎസ്എസുമായി നടത്തിയ ചർച്ചയെ ന്യായീകരിക്കാൻ വാക്കുകളില്ല. അതുകൊണ്ട് നേരത്തെ ജമാഅത്തെ ഇസ്ലാമിയുടെ പ്രബോധനം ഉന്നയിച്ച വിമർശനം തന്നെ ജമാഅത്തെ ഇസ്ലാമിയുടെ ഇപ്പോഴത്തെ ചർച്ചയ്ക്ക് എതിരെ ഉയർത്തുന്ന സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിമർശിക്കുന്നതിനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്.

ആർഎസ്എസിനെതിരായ വിമർശനം അവസാനിപ്പിക്കുകയും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് നേരെ വിമർശനം കൂർപ്പിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് ആർഎസ്എസിനെ സഹായിക്കുന്നതാണ് എന്നാണ് വിമർശനം.

ആർഎസ്എസുമായി ചർച്ച നടത്തിയതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ജമാഅത്തെ ഇസ്ലാമിയുടെ താത്വിക പ്രസിദ്ധീകരണമായ പ്രബോധനം കഴിഞ്ഞ നവംബർ നാലിനാണ് ലേഖനമെഴുതിയത്. പ്രബോധനം ആർഎസ്എസുമായി മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷിയുടെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തിയതിനെ നിശിതമായി വിമർശിച്ചു. ആർഎസ്എസ് ആചാര്യനും അർത്ഥശൂന്യമായ ചർച്ചകളും എന്ന തലക്കെട്ടിൽ ആയിരുന്നു ലേഖനം. മൂന്നുമാസം കഴിഞ്ഞ് ഇതേ ഖുറേഷിയുടെ മധ്യസ്ഥയിലാണ് ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായി ചർച്ച നടത്തിയത.് ഫാസിസവുമായി നടത്തുന്ന നിരന്തര യുദ്ധത്തിന്റെ ഭാഗമായാണ് ചർച്ച എന്നാണ് ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന്റ വിശദീകരണം. എന്നാൽ മാസങ്ങൾക്ക് മുമ്പ് മോഹൻ ഭാഗവതമായി ചർച്ച നടത്തിയതിന്റെ പേരിൽ ഖുറൈഷിയെ കടന്നാക്രമിക്കുകയാണ് ജമാഅത്തെ ഇസ്ലാമി ചെയ്തത്. ഖുറൈഷിയുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു വിജയദശമി ദിനത്തിൽ മോഹൻ ഭാഗവതിന്റ വിദ്വേഷ പ്രസംഗം. ഇത് ചൂണ്ടിക്കാട്ടി ഖുറേഷിയെയും ആർഎസ്എസിനെയും ലേഖനത്തിൽ കടന്നാക്രമിക്കുന്നു. അൽപവും വിശ്വാസയോഗ്യമല്ലാത്ത ഒരു സംവിധാനത്തോടാണ് മുസ്ലിം സംഘടനകൾ ചർച്ചയ്ക്ക് പോകുന്നതെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ഖുറേഷിയോട് ആർഎസ്എസ് ഉന്നയിച്ച ആവശ്യങ്ങൾ ബുദ്ധിശൂന്യമാണെന്ന് ലേഖനം വാദിക്കുന്നു. മുസ്ലിങ്ങൾ ഹിന്ദുക്കളെ കാഫിർ എന്ന് വിളിക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് ആർഎസ്എസ് അന്ന് മുന്നോട്ട് വച്ചത.് ഇതേ ആവശ്യങ്ങളാണ് ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ചയിലും ആർഎസ്എസ് മുന്നോട്ടുവച്ചത്.

അതേ സമയം ആർഎസ്എസ് ജമാഅത്തെ ഇസ്ലാമി ചർച്ച വലിയ വിഷയമല്ലെന്നാണ് മുസ്ലിം ലീഗിന്റെ പ്രതികരണം.

കോൺഗ്രസ് നേതൃത്ത്തിൽ കെ മുരളീധരൻ ഒഴികെ ആരും ആർഎസ്എസുമായി അടഞ്ഞ വാതിൽ ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ചിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടി യു ഡി എഫിന്റെ ഭാഗമായതാണ് കാരണം. ഇതു മനസിലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും വെൽഫെയർ കോൺഗ്രസ് മുസ്ലീം ലീഗ് ത്രയമാണ് ആർഎസ്എസുമായി നടന്ന ചർച്ചയ്ക്ക് പിന്നിലെന്ന് പറയുന്നത്. ഇത് യുഡിഎഫിന് വലിയ തിരിച്ചടിയാണ്. മുസ്ലീം ലീഗ് കൂടുതലായി തീവ്ര പക്ഷത്തേക്ക് മാറുന്നു എന്ന ആക്ഷേപം നിലനിൽക്കെയാണ് ജമാഅത്തെ ഇസ്ലാമി മുസ്ലീം ലീഗുമായി ചേർന്ന് യു ഡി എഫിന് നൽകുന്ന പുതിയ രാഷ്ട്രീയ പ്രതിസന്ധി.

Leave a Reply

Your email address will not be published. Required fields are marked *