ആലപ്പുഴയിൽ കോന്നി സ്വദേശിയായ ഗവേഷക വിദ്യാർഥിക്ക് ഗൈഡിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി പരാതി

മാവേലിക്കര ബിഷപ്മൂർ കോളജിലെ ഡോ.അരുൺ അരവിന്ദിനെതിരെയാണ് പരാതി കുട്ടി പരാതി നൽകിയത്. കേരള യൂണിേഴ്സിറ്റിയിൽ റെജിസ്റ്റർ ചെയ്ത് ഇവിടെ മൂന്നാം വർഷ ഗവേഷക വിദ്യാർഥിയാണ് ആരോപണം ഉന്നയിച്ചത്. 2020 പിഎച്ച്ഡിക്ക് രെജിസ്റ്റർ ചെയ്ത സമയം മുതൽ ഗൈഡ് തന്നോട് ലൈംഗിക ചുവയുള്ള സംസാരം നടത്താറുണ്ട്. പല തവണ ഗൈഡിൻ്റെ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ഇതിനെ താൻ എതിർക്കുകയും ചെയ്തിരുന്നു. അതിനാൽ തൻ്റെ പേപ്പറുകൾ കറക്ട് ചെയ്തു തരുന്നതിൽ ഉൾപ്പെടെ തടസ്സം ഉണ്ടായി. തൻ്റെ അക്കാദമിക് കാരിയർ നശിപ്പിക്കും എന്ന ഭീഷണി ഉയർത്തുകയും തന്നോട് സഹകരിച്ച് നിന്നാൽ ഇത് പൂർത്തിയാക്കി പോകാമെന്നുമുള്ള ഭീഷണി ഉയർത്തുകയും ചെയ്യാറുണ്ട്. ഇതൊക്കെ പല വട്ടം കോളേജ് അധികൃതരെ അറിക്കുകയും ഗൈഡിനേ മാറ്റി തരണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല് അവരുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ല. ഈ ഗൈഡ് ഇത് തുടരുകയും ചെയ്തു. ഇതിനെ തുടർന്ന് ആത്മഹത്യയുടെ വക്കിൽ എത്തിയപ്പോഴാണ് താൻ ഇത് വീട്ടിൽ അറിയിക്കുകയും, ആലപ്പുഴ SP ക്ക് പരാതി നൽകിയതും. തുടർന്ന് മാവേലിക്കര പൊലീസ് തൻ്റെ മൊഴി എടുക്കുകയും ചെയ്തിരുന്നു. എന്നാല് പരാതി നൽകി ആഴ്ചകൾ ആയിട്ടും നടപടി ഉണ്ടായില്ല. യൂണിവേഴ്സിറ്റിയിലും ഓൺലൈനായി പരാതി നൽകിയിരുന്നു. കോളേജിൻ്റെ ഭാഗത്ത് നിന്നും ഭീഷണി ഉണ്ടെന്നും മാനസിക പ്രശ്നം കാരണം കോളേജിലേക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് താനെന്നും കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *