ആദ്യ സഹകരണ കയറ്റുമതി കേന്ദ്രം കൊച്ചിയിൽ

കൊച്ചി: കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങൾക്ക് വിദേശവിപണി ഉപ്പുവരുത്താനായി രാജ്യത്തെ ആദ്യ സഹകരണ കയറ്റുമതി കേന്ദ്രം കൊച്ചിയിൽ തുടങ്ങാനൊരുങ്ങുകയാണ് സഹകരണ വകുപ്പ്.

സ്വകാര്യ ഏജൻസിവഴി ഉത്പന്നങ്ങൾ അയയ്ക്കാനും വിദേശ ഏജൻസികളുമായി ഇടപാടുകൾ നടത്താനും സഹകരണസംഘങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഈ പ്രശനം പരിഹരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

മറ്റു സംസ്ഥാനങ്ങളിൽ സഹകരണ ഉത്പന്നങ്ങളെത്തിക്കുകയും നിലവിലെ കോ-ഓപ് മാർട്ടുകൾ എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കുകയും ചെയ്യും. സഹകരണ സംഘം രജിസ്ട്രാറായ അലക്സ് വർഗീസ് 16ഓളം സംസ്ഥാനങ്ങളിൽ ഈ ഉത്പന്നങ്ങളെത്തിക്കുന്നതിന് ഏജൻസികളുമായി ചർച്ചനടത്തുകയും ചെയ്തു.

ഗൾഫ്-യൂറോപ്യൻ രാജ്യങ്ങളിൽ കേരളത്തിലെ തനത് ഉത്പന്നങ്ങൾക്ക് നല്ല വിപണിയുണ്ട്. എന്നാൽ, രണ്ടു സഹകരണ സ്ഥാപനങ്ങളേ ഉത്പന്നങ്ങൾ വിദേശത്തേക്കയയ്ക്കുന്നുള്ളൂ. സംസ്കരിച്ച ഏത്തപ്പഴം, പൈനാപ്പിൾ, ചക്കപ്പഴം എന്നിവ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലേക്ക് വാരപ്പട്ടി ബാങ്കും വെളിച്ചെണ്ണയും വയനാടൻ ഉത്‌പന്നങ്ങളും കയറ്റിയയയ്ക്കുന്നത് എൻ.എം.ഡി.സി ബാങ്കുമാണ്. എന്നാൽ ഇതു വളരെ ചെറിയ അളവിൽ മാത്രമാണ്.

സഹകരണ വകുപ്പിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലാകും കയറ്റുമതി ഇതോടെ
സംരംഭകത്വമേഖലയിൽ ഒരുവർഷത്തിനകം വൻകുതിച്ചുചാട്ടം സഹകരണ സംഘങ്ങളിലൂടെ ഉണ്ടാകുമെന്നാണ് അലക്സ് വർഗീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *