അവർക്കൊപ്പം താനുമുണ്ടാവുമായിരുന്നേനെ

ടൈറ്റാനിക്ക് കപ്പലിന്റെ അടിത്തട്ടില്‍ അഞ്ചുപേരുമായി പോയ ടൈറ്റന്‍ സമുദ്രപേടകം തകര്‍ന്നതെന്ന വിവരം ഏറെ വേദനയോടെയാണ് ലോകം മുഴുവന്‍ അറിഞ്ഞത്. ആ സംഘത്തോടൊപ്പം താനുമുണ്ടാകുമായിരുന്നേനെ എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പ്രശസ്ത യൂട്യൂബര്‍ മിസ്റ്റര്‍ബീറ്റ്‌സ് എന്നറിയപ്പെടുന്ന ജിമ്മി ഡൊണാള്‍ഡ്‌സണ്‍. 162 മില്യണ്‍ ആളുകള്‍ ഫോളേവേഴ്‌സുളള മിസ്റ്റര്‍ ബീറ്റ്‌സിന്റെ ചാനലില്‍ ആവേശകരമായ മത്സരങ്ങള്‍, സ്റ്റണ്ടുകള്‍ തുടങ്ങിയവയാണ് പങ്കുവയ്ക്കാറുളളത്. ജൂണ്‍ ആദ്യം തന്നെ ക്ഷണം ലഭിച്ച യാത്രയില്‍ താന്‍ ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ഈ വെളിപ്പെടുത്തലിന് ശേഷം ജിമ്മിന്റെ തീരുമാനം ഏതായാലും നന്നായി എന്ന അഭിപ്രായമാണ് ആരാധകരെല്ലാം തന്നെ പങ്കുവയ്ക്കുന്നത്.

തനിക്ക് ഒരിക്കല്‍ ഇലോണ്‍ മസ്‌കിനെ പോലെ ആയിത്തീരണമെന്നാണ് ആഗ്രഹമെന്ന് 2020 ല്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ ജിമ്മി പങ്കുവെച്ചിരുന്നു. അടുത്തയിടെ മൂന്നു മില്യന്‍ ഡോളര്‍ മുതല്‍ മുടക്കില്‍ ബധിരരായ ആയിരം വ്യക്തികള്‍ക്ക് ശ്രവണ സഹായികള്‍ കൈമാറിയിരുന്നു. എന്നാല്‍ ഈ നീക്കം പ്രശസ്തിക്കുവേണ്ടി ജിമ്മി നടത്തിയ ‘ഷോ’ ആണ് എന്ന തരത്തില്‍ ഏറെ വിമര്‍ശനങ്ങളിലേക്കും വഴിമാറിയിരുന്നു. 2015 ല്‍ ആദ്യമായി സൈക്ലോപ്‌സ് എന്ന സമുദ്രപേടകത്തിന്റെ പരീക്ഷണത്തിന് ശേഷമാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചാരികള്‍ക്ക് അവസരം നല്‍കാന്‍ ടൈറ്റന്‍ നിര്‍മ്മിച്ചത്.

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ സാധാരണ മനുഷ്യന് കാണാന്‍ കഴിയാത്ത സമുദ്രാന്തര്‍ഭാഗത്തെ വിസ്മയം കാണാനവസരമൊരുക്കുമെന്നാണ് യാത്രയെക്കുറിച്ച് ഓഷന്‍ഗേറ്റിന്റെ വാദം. തുര്‍ന്നു ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനായി അഞ്ചുപേരടങ്ങിയ യാത്ര കഴിഞ്ഞ വെളളിയാഴ്ച ആരംഭിച്ചു. യാത്ര തുടങ്ങി 600 കിനേമീറ്റര്‍ അകലെവച്ചു തന്നെ മദര്‍ഷിപ്പുമായുളള ബന്ധം നഷ്ടപ്പെടുകയും തുടര്‍ന്ന് നടത്തിയ നീണ്ട അഞ്ചുദിവസത്തെ തിരച്ചിലിനൊടുവില്‍ ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *