അല്‍ ഹിലാലുമായി ചര്‍ച്ചയ്ക്കു കൂട്ടാക്കാതെ കിലിയന്‍ എംബപെ

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപെയെ ടീമിലെത്തിക്കാനുള്ള അല്‍ ഹിലാലിന്റെ ശ്രമങ്ങള്‍ക്ക് വന്‍തിരിച്ചടി. മോഹിപ്പിക്കുന്ന ഓഫര്‍ മുന്നോട്ടുവച്ചിട്ടും സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലിന്റെ ഉദ്യോഗസ്ഥരെ കാണാന്‍ പോലും എംബപെ കൂട്ടാക്കിയിലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

വര്‍ഷം 70 കോടി യൂറോ വാര്‍ഷിക പ്രതിഫലം അല്‍ ഹിലാല്‍ എംബപെയ്ക്ക് ഓഫര്‍ ചെയ്തിരുന്നു.
പിഎസ്ജി ഇത് അംഗീകരിച്ചതോടെ ഫ്രഞ്ച് ടീം ക്യാപ്റ്റനുമായി ചര്‍ച്ച നടത്താന്‍ അല്‍ ഹിലാല്‍ ശ്രമിച്ചത്. ഇതിനായി എംബപെയുമായി ചര്‍ച്ച നടത്താന്‍ അല്‍ ഹിലാല്‍ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം പാരിസിലെത്തിയിരുന്നു. എന്നാല്‍ ഇവരോട് ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് എംബപെ അറിയിച്ചതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എംബപെ സൗദി ഓഫര്‍ സ്വീകരിച്ചിരുന്നെങ്കില്‍ 30 കോടി യൂറോ ട്രാന്‍സ്ഫര്‍ ഫീ പിഎസ്ജിക്ക് ലഭിക്കുമായിരുന്നു. ഒരു സീസണിനു വേണ്ടിയാണെങ്കിലും എംബപെയുമായി കരാര്‍ ഒപ്പിടാം എന്നാണ് സൗദി ക്ലബ്ബിന്റെ നിലപാട്. അടുത്ത വര്‍ഷം കരാര്‍ കാലാവധി തീര്‍ന്നാലുടന്‍ താന്‍ ക്ലബ് വിടും എന്ന് എംബപെ പറഞ്ഞത് പിഎസ്ജിയെ ചൊടിപ്പിച്ചിരുന്നു. പോവുകയാണെങ്കില്‍ ഈ സീസണില്‍ തന്നെ പോവുക അല്ലെങ്കില്‍ പുതിയ കരാര്‍ ഒപ്പു വയ്ക്കുക എന്നാണ് പിഎസ്ജി എംബപെയോടു പറഞ്ഞത്. കരാര്‍ കാലാവധി തീര്‍ന്നതിനു ശേഷം ഫ്രീ എജന്റായി പോവുകയാണെങ്കില്‍ വന്‍തുക ട്രാന്‍സ്ഫര്‍ ഫീ ക്ലബ്ബിനു കിട്ടില്ല എന്നതാണ് ഇതിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *