അത്ഭുതദ്വീപിന് രണ്ടാം ഭാഗം

വാമനപുരിയിലെ കുഞ്ഞന്മാരുടെ കഥ പറഞ്ഞ വിനയന്‍ ചിത്രമാണ് അത്ഭുതദ്വീപ്. മലയാളത്തിലെ ഫാന്റസി സിനിമകളില്‍ ഏറെ ജനപ്രിയമായി മാറിയ ഈ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. ‘നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു’ എന്നാണ് സംവിധായകന്‍ വിനയന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. എന്നാല്‍ ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമാണ് എത്തുന്നത്. അത്ഭുത ദ്വീപിലെ പുതിയ വിസ്മയ കാഴ്ചകള്‍ക്കായി നമുക്ക് കാത്തിരിക്കാം എന്ന് ഗിന്നസ് പക്രു പറഞ്ഞു. വിഷ്വല്‍ ഇഫക്ടിന്റെയും ഫാന്റസിയുടെയും മേമ്പൊടി ചേര്‍ത്തൊരുക്കിയ ചിത്രം തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു. ഇതിലെ ഗാനങ്ങള്‍ക്ക് ഇന്നും ആസ്വാദകരുണ്ട്. 2005 ല്‍ ഗിന്നസ് പക്രു, പൃഥ്വിരാജ്, മല്ലിക കപൂര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്ദ്രന്‍സ്, ബിന്ദു പണിക്കര്‍, കല്‍പ്പന തുടങ്ങിയവര്‍ക്കൊപ്പം മുന്നൂറോളം കൊച്ചു മനുഷ്യരും ചിത്രത്തില്‍ അണിനിരന്നു. ഏറെ ജനപ്രീതി നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Leave a Reply

Your email address will not be published. Required fields are marked *