അതിരൂക്ഷ ബഹളത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: അതിരൂക്ഷ ബഹളത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കാര്യോപദേശക സമിതി യോഗത്തില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു.

നിയമസഭയില്‍ സ്പിക്കര്‍ റൂളിങ് നല്‍കി. എംഎല്‍എമാര്‍ക്ക് എതിരായ കേസില്‍ തുടര്‍ നടപടി പരിശോധനയ്ക്ക് ശേഷമെന്ന് സ്പീക്കര്‍.

പാലക്കാട് ഷാഫി പറമ്പില്‍ തോല്‍ക്കും എന്ന് പറഞ്ഞത് സ്പിക്കര്‍ പിന്‍വലിച്ചു. പരാമര്‍ശം അനുചിതമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. സര്‍കാറിന്റെ നിര്‍ദ്ദേശപ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്ന് സ്പീക്കര്‍.സമാന്തരസഭ ചേര്‍ന്നത് അത്ഭുതപ്പെടുത്തി. ഭാവിയില്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി എടുക്കും . സഭാ ടിവി യുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കും. റുളിഗിംല്‍ പ്രതിപക്ഷത്തിന് ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം . പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. സഭ ഇന്നത്തേക്ക് പിരിഞ്ഞു.സ്പീക്കറുടെ ഓഫീസില്‍ മുന്നിലെ ഉപരോധം നിര്‍ഭാഗ്യകരമാണെന്ന് സ്പിക്കര്‍ . നിയമസഭാ ചരിത്രത്തില്‍ ആദ്യ സംഭവമാണിത്.പത്തോളം പരാതികള്‍ കിട്ടി. ചട്ടങ്ങള്‍ പരിശോധിച്ച് നടപടി എടുക്കുമെന്നും സ്പിക്കര്‍.കേസെടുത്തത് വാദിയെ പ്രതിയാക്കി എന്നും വീ ഡി സതീശന്‍.

അതേ സമയം കാര്യോപദേശക സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഈ യോഗത്തിലല്ല പ്രതിപക്ഷം ഉന്നയിച്ച വിഷയം ചര്‍ച്ചചെയ്യേണ്ടത്. മുഖ്യമന്ത്രി പ്രതിപക്ഷനേതാവ് ചര്‍ച്ച ഇപ്പോള്‍ എന്തായെന്നും ചോദ്യം. പാര്‍ലമെന്ററികാര്യ മന്ത്രി പറഞ്ഞകാര്യവും പ്രതിപക്ഷം ഓര്‍മിപ്പിച്ചു. പ്രതിപക്ഷത്തെ അവഗണിച്ച് സഭാ ടിവി. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം ഇന്നും സഭാ ടിവി കാണിച്ചില്ല. സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നു. കാര്യോപദേശക സമിതിയോഗം നിര്‍ണായകം. എല്‍ഡിഎഫ് കക്ഷി നേതാക്കള്‍ മുഖ്യമന്ത്രിയുടെ മുറിയില്‍ യോഗം ചേരുന്നു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരുന്നു.

പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് നിയമസഭ ഇന്നും നിര്‍ത്തിവച്ചു. മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും ചോദ്യോത്തരവേള അര മണിക്കൂറോളം തുടര്‍ന്നു. പ്രതിഷേധം കടുത്തപ്പോള്‍ ഉത്തരം മേശപ്പുറത്തുവയ്ക്കാന്‍ സ്പീക്കറുടെ നിര്‍േദശം. വീണ്ടും പ്രതിഷേധം തുടര്‍ന്നതിനാല്‍ സഭ നിര്‍ത്തിവച്ചു. പ്രതിപക്ഷത്തിന്റെ നടപടി ശുദ്ധ മര്യാദകേടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *