അണ്വായുധ യുദ്ധ ഭീഷണിക്ക് പിന്നാലെ ന്യായീകരണവുമായി ഷാസിയ മാരി രംഗത്ത്

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ആണവ യുദ്ധ ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെ ന്യായീകരണവുമായി പാകിസ്ഥാന്‍ മന്ത്രി ഷാസിയ മാരി രംഗത്ത് എത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയെ സംരക്ഷിക്കുന്ന ചില പ്രസ്താവനകളും ഷാസിയയില്‍ നിന്നുണ്ടായി.

ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയെക്കാള്‍ ഏറെ ത്യാഗം സഹിച്ച രാജ്യമാണ് പാകിസ്ഥാന്‍ എന്ന് ഷാസിയ മാരി അവകാശപ്പെട്ടു. പാകിസ്ഥാന്‍ ഉത്തരവാദിത്തമുള്ള ഒരു ആണവ രാജ്യമാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ മാധ്യമങ്ങളിലെ ചില ഘടകങ്ങള്‍ ഭീതി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. മോഡി സര്‍ക്കാര്‍ ഭീകരതയും ഫാസിസവും വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും അവര്‍ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *