അച്ഛനമ്മമാരെ വെട്ടിക്കൊന്ന് മകന്‍

പത്തനംതിട്ട തിരുവല്ലയില്‍ അച്ഛനമ്മമാരെ വെട്ടിക്കൊന്ന് മകന്‍. കൃഷ്ണന്‍കുട്ടി (72), ഭാര്യ ശാരദ (70) എന്നീ ദമ്പതികളാണ് മരിച്ചത്. ഇന്ന് രാവിലെയോടെ നടന്ന അരുംകൊലയില്‍ കൊച്ചുമോന്‍ എന്ന് വിളിക്കുന്ന അനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടികൊലപ്പെടുത്തിയെന്ന് പറയുമ്പോഴും വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്. തിരുവല്ലയില്‍ നിന്നും പുളിക്കീഴില്‍ നിന്നുമുള്ള പൊലീസ് സംഘം എത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. പ്രാഥമിക അന്വേഷണത്തില്‍ മകനായ അനില്‍ കുമാറിന് ചില മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ നടന്ന കൊലയാണെന്നാണ് പൊലീയിന്റെ അനുമാനം. കൊലയ്ക്ക് ശേഷവും ഇയാള്‍ ഭീകരാന്തരീക്ഷം ശൃഷ്ടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *